ECONOMY

സാമൂഹികമായ അശാന്തിയും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടവും രൂക്ഷമാകുന്നു; ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര നാണയ നിധി

Newage News

21 Jan 2020

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ മുന്നറിയിപ്പ്. ഇനി ഒരു സാമ്പത്തിക തകർച്ച ഉണ്ടായാൽ 1929-ലെതിന് സമാനമാകും അവസ്ഥയെന്ന് അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ ക്രിസ്റ്റലീന ജോർജിയേവ വ്യക്തമാക്കുന്നു.

വാഷിംഗ്ടണിലെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്സിൽ സംസാരിക്കുകവേ ആണ് ക്രിസ്റ്റലീന ജോർജിയേവ അപ്രിയകരമായ വസ്തുതകളിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്.

1929-ലെ സാമ്പത്തിക തകർച്ചയെ ഒർമിച്ച് കൊണ്ടായിരുന്നു അവരുടെ നിലപാടുകൾ. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള അസമത്വത്തിന്റെ വിടവ് കുറഞ്ഞു. എന്നാൽ, രാജ്യങ്ങൾക്കുള്ളിൽ അത് ഭീകരമാം വിധം വർധിച്ചു. പല രാജ്യങ്ങളിലും വർധിച്ചുവരുന്ന അസമത്വം കണക്കിലെടുക്കുമ്പോൾ അനിശ്ചിതത്വം ബിസിനസുകളെ മാത്രമല്ല വ്യക്തികളെയും ബാധിക്കുമെന്ന് ഐഎംഎഫ് മേധാവി വ്യക്തമാക്കി.

കാലാവസ്ഥാ അടിയന്തിരാവസ്ഥ, വ്യാപാര സംരക്ഷണവാദം എന്നിവ പോലുള്ള പുതിയ പ്രശ്‌നങ്ങൾ അടുത്ത 10 വർഷങ്ങളിൽ സാമൂഹികമായ അശാന്തിക്കും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടത്തിനും കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

അമേരിക്കയും യൂറോപ്പും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള വ്യാപാര സമ്പ്രദായത്തിൽ കാര്യമായ നവീകരണം ആവശ്യമാണെന്നും ജോർജിയേവ പറഞ്ഞു. അസമത്വം വലിയ ജനകീയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക വഴിതുറക്കും മഹാ മാന്ദ്യകാലത്ത് നാം അനുഭവിച്ചതുപോലുള്ള വലിയ സാമ്പത്തിക മാന്ദ്യമാകും കടന്ന് വരികയെന്ന് ക്രിസ്റ്റലീന സൂചിപ്പിച്ചു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ