ECONOMY

രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക്

Renjith George

25 Nov 2021

ന്യൂഡല്ഹി: രാജ്യാന്തര യാത്രാവിമാന സര്വീസുകള് ഉടന് സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവില് ഏവിയേഷന് സെക്രട്ടറി രാജീവ് ബന്സാല് ഇക്കൊല്ലം അവസാനത്തോടെ ഇത് സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില് 2020 മാര്ച്ച് മുതല് ഇന്ത്യയിലേക്കും ഇന്ത്യയില് നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്വീസുകള് നിര്ത്തി വെച്ചിരിക്കുകയാണ്. സര്വീസുകള്ക്കുള്ള നിയന്ത്രണം നവംബര് മുപ്പതുവരെ നീട്ടുകയും ചെയ്തിരുന്നു.

നിലവില് രാജ്യാന്തര വിമാന സര്വീസുകള്ക്കായി 25-ല് അധികം രാജ്യങ്ങളുമായി ഇന്ത്യക്ക് എയര് ബബിള് സംവിധാനമുണ്ട്. ഇരു രാജ്യങ്ങള് തമ്മില് എയര് ബബിള് സംവിധാനമുണ്ടെങ്കില് ചില നിബന്ധനകള്ക്കു വിധേയമായി രണ്ടു രാജ്യത്തെയും വിമാനങ്ങള്ക്ക് രാജ്യാന്തര യാത്രാവിമാന സര്വീസുകള് നടത്താനാകും.

രാജ്യാന്തര യാത്രാവിമാന സര്വീസുകള് സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള് സര്ക്കാര് വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ