TECHNOLOGY

ഇന്ത്യയിൽ ഇന്റർനെറ്റ് വരിക്കാർ 74.3 കോടി

Newage News

22 Sep 2020

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം ഈവർഷം മാർച്ചിൽ 74.3 കോടിയായി ഉയർന്നുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കി. തൊട്ടുമുമ്പത്തെ പാദത്തേക്കാൾ 3.4 ശതമാനമാണ് വർദ്ധന. മൊത്തം ഉപഭോക്താക്കളിൽ 52.3 ശതമാനം പേരും റിലയൻസ് ജിയോയുടെ സ്വന്തമാണ്. 23.6 ശതമാനം വിപണി വിഹിതവുമായി ഭാരതി എയർടെൽ ആണ് രണ്ടാമത്.

മൂന്നാമതുള്ള വൊഡാഫോൺ-ഐഡിയയ്ക്ക് വിഹിതം 18.7 ശതമാനം. ഒക്‌ടോബർ-ഡിസംബറിൽ 71.8 കോടി ഇന്റർനെറ്റ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. മാർച്ച് പാദത്തെ മൊത്തം ഉപഭോക്താക്കളിൽ 97 ശതമാനവും (72 കോടി) വയർലെസ് ഇന്റർനെറ്റ് വരിക്കാരാണ്. 2.24 കോടിപ്പേരാണ് വയേഡ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.

68.74 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരും ഇന്ത്യയിലുണ്ട്. ഡിസംബർ പാദത്തേക്കാൾ 3.85 ശതമാനം അധികമാണിത്. സെക്കൻഡിൽ കുറഞ്ഞത് 512 കിലോബിറ്റ്‌സ് (കെ.ബി) വേഗമുള്ള ഇന്റർനെറ്റ് കണക്‌ഷനുകൾ ഉൾപ്പെടുന്നത് ബ്രോഡ്ബാൻഡ് ഗണത്തിലാണ്. മൊത്തം ഉപഭോക്താക്കളിൽ 96.90 ശതമാനം പേരും ഇന്റർനെറ്റിനായി ഉപയോഗിക്കുന്നത് മൊബൈൽ ഫോണുകളാണെന്നും ട്രായ് വ്യക്തമാക്കി.

ബി.എസ്.എൻ.എൽ ഒന്നാംസ്ഥാനത്ത്

വയേഡ് ഇന്റർനെറ്റ് വിഭാഗത്തിൽ 50.3 ശതമാനം വിപണി വിഹിതവുമായി ബി.എസ്.എൻ.എൽ ആണ് ഒന്നാമത്. വയർലെസിൽ 53.76 ശതമാനം പേരും ജിയോ ഉപഭോക്താക്കളാണ്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ