FINANCE

പേയ്‌മെന്റ്‌സ് ബാങ്കുകളില്‍ ഇനി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം

Newage News

10 Apr 2021

മുംബൈ: പണം നിക്ഷേപിക്കാനുള്ള അവസരം മാത്രം നല്‍കുന്നതാണ് പേയ്‌മെന്റ്‌സ് ബാങ്കുകള്‍. അക്കൗണ്ടുടമകള്‍ക്ക് നിക്ഷേപ സേവനങ്ങള്‍ മാത്രം നല്‍കുന്ന ഈ ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ വായ്പകളില്‍ നിന്ന് അകലം പാലിക്കുന്നു. അഥവാ റിസ്‌ക് ഉള്ളതിനാല്‍ വായ്പകള്‍ നല്‍കില്ല. ഇതുവരെ ദിവസാവസാനം അക്കൗണ്ടില്‍ പരമാവധി ഉണ്ടാകാവുന്ന തുക ഒരു ലക്ഷമായിരുന്നു. 2014 ലെ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇത്. ആര്‍ ബി ഐ ഇതാണ് രണ്ട് ലക്ഷമായി ഉയര്‍ത്തിയത്.പരമാവധി നിക്ഷേപത്തുക ഉയര്‍ത്തണമെന്ന് പേയ്‌മെന്റ് ബാങ്കുകള്‍ ആവശ്യമുന്നയിച്ച് വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത, ഗ്രാമീണ മേഖലകളാണ് പേയ്‌മെന്റ്‌സ് ബാങ്കുകളുടെ പ്രവര്‍ത്തന രംഗം. ഇവിടങ്ങളിലെ ചെറുകിട കച്ചവടക്കാരെയും കടയുടമകളെയും എം എസ് എം ഇ കളെയും ബാങ്കിങ്സേവനങ്ങളിലേക്ക് ഉള്‍ചേര്‍ക്കുകയാണ് ലക്ഷ്യം. സാധാരണ ബാങ്ക് പോലെയാണ് പ്രവര്‍ത്തനമെങ്കിലും എല്ലാ ബാങ്കിംഗ് സേവനങ്ങളും ഇവിടെ ലഭ്യമല്ല. കറന്റ്, സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റുകള്‍ ഇവിടെ സ്വീകരിക്കും. വായ്പ നല്‍കില്ല. എ ടി എം/ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാമെങ്കിലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വിലക്കുണ്ട്.  പേടി എം പേയ്‌മെന്റ്‌സ് ബാങ്ക്, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്, എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഇവ ഉദാഹരണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story