FINANCE

ഗ്രേ മാര്‍ക്കറ്റി'ല്‍ നിക്ഷേപകര്‍ സജീവമാകുന്നു

Renjith George

13 Sep 2021

മുംബൈ: ഐപിഒ നടത്താനിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റില്‍ നിന്ന്‌ വാങ്ങുന്ന രീതി നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ വ്യാപകമാകുന്നു. ഐപിഒക്കു ശേഷം മികച്ച ലിസ്റ്റിങ്‌ നേട്ടം പ്രതീക്ഷിച്ചാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ നിന്ന്‌ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടുന്നത്‌.

സൂചികകള്‍ എക്കാലത്തെയും ഉയരത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പല ഓഹരികളും അമിതവിലയിലാണെന്നതും ഈയിടെ നടന്ന ചില ഐപിഒകള്‍ ലിസ്റ്റിങ്ങിനു ശേഷം മികച്ച നേട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ടതും ഗ്രേ മാര്‍ക്കറ്റിലെ ഓഹരികളിലേക്ക്‌ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌.

അതേ സമയം ദീര്‍ഘകാലത്തേക്ക്‌ കൈവശം വെക്കാന്‍ തയാറുള്ള നിക്ഷേപകര്‍ക്കു മാത്രമേ ലിസ്റ്റ്‌ ചെയ്യാത്ത ഓഹരികള്‍ കൊണ്ടു നേട്ടമുണ്ടാക്കാനാകൂ. ഓഹരി ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ആറ്‌ മാസത്തെ ലോക്ക്‌-ഇന്‍-പീരിയഡ്‌ ഉണ്ടെന്നുള്ളതാണ്‌ കാരണം. ലിസ്റ്റിങ്‌ ദിനത്തില്‍ ഇത്തരം ഓഹരികള്‍ വില്‍ക്കാനാകില്ല.

മൊബികിക്ക്‌, പേടിഎം, സ്റ്റെര്‍ലൈറ്റ്‌ പവര്‍ ട്രാന്‍സ്‌മിഷന്‍, ആനന്ദ്‌ രാത്തി വെല്‍ത്ത്‌ മാനേജ്‌മെന്റ്‌, ആരോഹണ്‍ ഫിനാന്‍ഷ്യല്‍, ലാവ ഇന്റര്‍നാഷണല്‍, ഫിനോ പേടെക്‌ തുടങ്ങിയ ഐപിഒ നടത്താനിരിക്കുന്ന കമ്പനികളുടെ ഓഹരികളാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്‌.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story