FINANCE

'ഗ്രീവ്‌സ് കോട്ടണ്‍' ഓഹരി വില 5 ദിവസത്തിനിടെ കുതിച്ചത് 51%

Ajith Kumar

14 Jan 2022

ലോകം ഒരു ഇലക്ട്രിക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങള്‍ അവതരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹന ലോകത്തിന്റെ ഭാവിയും ഇലക്ട്രിക് വാഹനങ്ങളിലാണ്. കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ നിക്ഷേപകരും പോര്‍ട്ട്ഫോളിയോയില്‍ ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട ഒരു സ്റ്റോക്ക് എങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ നിക്ഷേപകരുടെ ശ്രദ്ധനേടിയ ഒരു എന്‍ജിനീയറിംഗ് സ്റ്റോക്ക് കഴിഞ്ഞ ദിവസങ്ങൡലായി 50 ശതമാനത്തിലധികമാണ് കുതിച്ച് കയറിയത്. ആ ഓഹരിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രീവ്‌സ് കോട്ടണ്‍

1859-ലാണ് ജെയിംസ് ഗ്രീവ്‌സ്, ജോര്‍ജ് കോട്ടണ്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജിനീയറംഗ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ കമ്പനിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 1947-ല്‍ താപ്പര്‍ ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനായ ലാല കരംചന്ദ്് താപ്പര്‍ ഗ്രീവ്‌സ് കോട്ടണെ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഏറെ വൈവിധ്യവത്കരിക്കപ്പെട്ട എന്‍ജിനീയറിംഗ് കമ്പനിയായി വളര്‍ന്നു. ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ നിര്‍മിക്കുന്നവരില്‍ മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. ജനറേറ്ററുകളും വിവിധ പമ്പ് സെറ്റുകളും കാര്‍ഷികോപകരണങ്ങളും കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളും നിര്‍മിക്കുന്നു.

>> ഡിസംബര്‍ പാദത്തില്‍ ഉപകമ്പനിയായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി വളരെ മികച്ച വില്‍പ്പന കണക്കുകളാണ് പുറത്തുവിട്ടത്.

>> ഇലക്ട്രിക് ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ഈ ഉപകമ്പനി ഡിസംബര്‍ മാസത്തില്‍ 10,000-ലധികം വാഹനങ്ങളാണ് വിറ്റത്.

>> നിലവില്‍ ഗ്രീവ് കോട്ടണിന്റെ ആകെ വരുമാനത്തില്‍ 24 ശതമാനവും സംഭവാന ചെയ്യുന്നത് ഈ ഉപകമ്പനിയാണ്

>> മാതൃകമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ എന്‍ജിന്‍, ശക്തിയേറിയ ഉപകരണങ്ങളും നിര്‍മിക്കുന്നതില്‍ മുന്‍നിരയിലാണ്.

>> അതിനാല്‍ ഈ പാദത്തില്‍ മാതൃകമ്പനിയുടെയും വരുമാനം വര്‍ധിക്കുമെന്ന അനുമാനം.

ലവില്‍ ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്നതു ഇലക്ട്രിക് വാഹനങ്ങളോട് കമ്പം വര്‍ധിപ്പിക്കുന്നു. ഇതിനോടൊപ്പം പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വൈദ്യുത വാഹനനയം പ്രോത്സാഹിപ്പിക്കുന്ന വിവിധ സര്‍ക്കാരുകളുടെ നയങ്ങളും മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്. മാത്രവുമല്ല, അനുദിനം പുരോഗമിക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഭാവിയില്‍ മികച്ച വൈദ്യുത വാഹനങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയും ഇലക്ട്രിക് വാഹനക്കമ്പനികളെ നിക്ഷേപത്തിന് അനുകൂല ഘടകങ്ങളായി വര്‍ത്തിക്കുന്നു.

അടുത്തിടെയാണ് ഇക്ട്രിക് മുചക്ര നിര്‍മാതാക്കളായ ഇഎല്‍ഇ (ELE) കമ്പനിയെ ഗ്രീവ്‌സ് കോട്ടണ്‍ ഏറ്റെടുത്തത്. കൂടാതെ മറ്റൊരു ഇലക്ട്രിക് മുചക്ര നിര്‍മാതാക്കളായ എംഎല്‍ആര്‍ ഓട്ടോ (തേജ ബ്രാന്‍ഡ്) എന്ന കമ്പനിയുടെ 26 ശതമാനം ഓഹരി വിഹിതവും നേടി. സമീപകാലത്ത് തന്നെയാണ് തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയില്‍ രാജ്യത്തെ വലിയ വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളിലൊന്ന് ആരംഭിച്ചത്. അതേസമയം, കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുു. 2020 സാമ്പത്തിക വര്‍ഷം 127 കോടി രൂപ ലാഭത്തിലായിരുന്ന കമ്പനി, 2021 വര്‍ഷത്തില്‍ 19 കോടി നഷ്ടത്തിലേക്ക് വീണു. എങ്കിലും കമ്പനി ഇപ്പോള്‍ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്.

സമീപകാലത്തായി വൈദ്യുത വാഹന വിപണി സജീവമായതും വാഹന മേഖലുടെ ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ആയിരിക്കുമെന്ന നിഗമനങ്ങളാലും ഈ വ്യവസായവുമായി നേരിട്ടും പരോക്ഷമായ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇതിനോടൊപ്പം തന്നെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക നിക്ഷേപമായി ലഭിക്കുന്നുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ റീട്ടെയില്‍ നിക്ഷേപകരും ഇത്തരം കമ്പിനകളുടെ നിലവിലെ പ്രകടനം പരിഗണിക്കാതെ ഭാവി സാധ്യകളെ മുന്‍നിര്‍ത്തി ഓഹരികളുടെ പുറകെയാണ്.

മുംബൈ ആസ്ഥാനമായ ഗ്രീവ്‌സ് കോട്ടണ്‍ കമ്പനിയുടെ നിലവിലെ വിപണി മൂലധനം 5,200 കോടിയേറെ രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 35 ശതമാനവും ഒരു മാസത്തിനിടെ 52 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 140 ശതമാനത്തോളവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിലൊഴിച്ചുള്ള കാലഘട്ടങ്ങളില്‍ മുടങ്ങാതെ ലാഭവിഹിതം ന്ല്‍കിവരുന്നു. കമ്പനിയുടെ 55.62 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്നു. വ്യാഴാഴ്ച രാവിലെ 2 ശതമാനത്തിലേറെ ഉയര്‍ന്ന് 225 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story