FINANCE

നിക്ഷേപകര്‍ക്ക് ഇന്ന് നഷ്ടം 4.6 ലക്ഷം കോടി രൂപ

Newage News

27 Feb 2021

മുംബൈ: വെള്ളിയാഴ്ച്ച ആഗോള വിപണികളുടെ ചുവടുപിടിച്ച്‌ ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നടിഞ്ഞപ്പോൾ 3 ശതമാനത്തിന് മുകളിലാണ് ദിവസ വ്യാപാരത്തിനിടെ നഷ്ടം രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ ബിഎസ്‌ഇ സെന്‍സെക്‌സ് സൂചിക 1,800 പോയിന്റിലേറെയും എന്‍എസ്‌ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 500 പോയിന്റിലേറെയും ഇടറി.

അവസാന മണിക്കൂറില്‍ ചിത്രം കൂടുതല്‍ രൂക്ഷമാവുന്നതാണ് കണ്ടത്. സെന്‍സെക്‌സ് 3.80 ശതമാനം തകര്‍ച്ചയില്‍ വ്യാപാരം മതിയാക്കി.

ദിനംപ്രതി റെക്കോര്‍ഡ് തിരുത്തി മുന്നേറുകയായിരുന്ന ഇന്ത്യന്‍ വിപണിക്കേറ്റ ആഘാതത്തില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ നഷ്ടം 4.6 ലക്ഷം കോടിയില്‍പ്പരം രൂപ. വിപണിയിലെ അസ്വാഭാവിക മുന്നേറ്റത്തിന് തിരുത്തലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നലത്തെ വീഴ്ച്ചയുടെ ആഘാതം നിക്ഷേപകരെ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നുണ്ട്.

സെന്‍സെക്‌സില്‍ എല്ലാ ഓഹരികളും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തിയത്. എല്ലാ വ്യവസായങ്ങളുമായി ബന്ധപ്പെട്ട വില സൂചികകളും വെള്ളിയാഴ്ച്ച വന്‍ തകര്‍ച്ചയ്ക്ക് വിധേയമായി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകളില്‍ കാര്യമായ നഷ്ടം സംഭവിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story