FINANCE

മോദി സര്‍ക്കാര്‍ 100 ദിവസം പിന്നിട്ടപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 12.5 ലക്ഷം കോടി രൂപ; സെന്‍സെക്‌സ് ഇടിഞ്ഞത് 2,357 പോയിന്റ്

10 Sep 2019

ന്യൂഏജ് ന്യൂസ്, രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി സര്ക്കാര് 100 ദിവസം പിന്നിട്ടപ്പോള് ഓഹരി വിപണിയില് നിക്ഷേപകര്ക്ക് നഷ്ടമായത് 12.5 ലക്ഷം കോടി രൂപ.

തിങ്കളാഴ്ചയിലെ ക്ലോസിങ് പ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 1,41,15,316.39 കോടിയായി കുറഞ്ഞു. മോദി സര്ക്കാര് അധികാരമേറ്റെടുത്ത മെയ് 30തിന്റെ തലേദിനത്തില് 1,53,62,936,40 കോടി രൂപയായിരുന്നു വിപണിമൂല്യം.

100 ദിവസംകൊണ്ട് സെന്സെക്സ് ഇടിഞ്ഞത് 2,357 പോയന്റാണ്. അതായത് 5.96ശതമാനം. നിഫ്റ്റിയാകട്ടെ 858 പോയന്റും(7.23ശതമാനം) താഴെപ്പോയി.

സാമ്പത്തിക മേഖലയിലെ തളര്ച്ച, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, കോര്പ്പറേറ്റ് മേഖലയിലെ വരുമാനമിടിവ് തുടങ്ങിയവ വിപണിയെ ബാധിക്കാനിടയാക്കി.

ധനമന്ത്രി നിര്മല സീതാരാമന് അവതരിപ്പിച്ച ബജറ്റില് വിദേശ നിക്ഷേപകര്ക്ക് സൂപ്പര് റിച്ച് ടാക്സ് ഏര്പ്പെടുത്തിയത് രാജ്യത്തെ ഓഹരി വിപണിയില്നിന്ന് കൂട്ടത്തോടെ പാലായനം ചെയ്യാന് അവരെ പ്രേരിപ്പിച്ചു.

നാഷണല് സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ(എന്എസ്ഡിഎല്)കണക്കുപ്രകാരം 28,260.50 കോടി രൂപയാണ് വിദേശ നിക്ഷേപകര് ഓഹരി വിപണിയില് നിന്ന് പിന്വലിച്ചത്.

2018 ബജറ്റില് കൊണ്ടുവന്ന മൂലധന നേട്ടത്തിനുള്ള നികുതി, ലാഭവിഹിത വിതരണത്തിനുള്ള നികുതി എന്നിവയും വിപണിയെ അല്പ്പാല്പ്പമായി പുറകോട്ടടിച്ചിരുന്നു. ഇതേതുടര്ന്ന് നിരവധി മധ്യനിര-ചെറുകിട കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി.

ടെക്നോളജി സൂചികമാത്രമാണ് നെഗറ്റീവ് റിട്ടേണില്നിന്ന് മാറിനിന്നത്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 26 ശതമാനം നഷ്ടത്തിലായി. ബാങ്കുകളുടെ ലയനം സംബന്ധിച്ച പ്രഖ്യാപനമാണ് നഷ്ടം വര്ധിപ്പിച്ചത്.

ലോഹ സൂചിക 20 ശതമാനവും വാഹന സൂചിക 13.48 ശതമാനവും നഷ്ടത്തിലായി. രണ്ട് ദശാബ്ദക്കാലത്തിനിടയിലെ ഏറ്റവും വലിയ തളര്ച്ചയാണ് ഓട്ടോ മേഖല നേരിട്ടത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, മീഡിയ, റിയാല്റ്റി സെക്ടറുകള് 10 മുതല് 14 ശതമാനംവരെ നഷ്ടത്തിലായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story