LAUNCHPAD

വില കുറഞ്ഞ ഐഫോണ്‍ പ്രഖ്യാപനം സെപ്റ്റംബർ 10ന്; ആപ്പിൾ ലക്ഷ്യമിടുന്നത് ഇന്ത്യൻ ചൈനീസ് വിപണികൾ

16 Aug 2019

ന്യൂഏജ് ന്യൂസ്, ഈ വര്‍ഷത്തെ ഐഫോണുകളുടെ അവതരണം അടുത്തടുത്തു വരുന്നതോടെ അഭ്യൂഹങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. അടുത്ത മാസം 10ന് ആണ് പുതിയ ഐഫോൺ അവതരിപ്പിക്കുന്നത്. പ്രതീക്ഷിക്കാവുന്ന പുതിയ ഐഫോൺ മോഡലുകളിൽ ചിലതു പരിശോധിക്കാം:


ഐഫോണ്‍ പ്രോ

ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത് ആപ്പിള്‍ ഈ വര്‍ഷം ഐഫോണ്‍ പ്രോ എന്നൊരു മോഡല്‍ പുറത്തിറക്കുമെന്നാണ്. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ മൂന്നു മോഡലുകളോ, ഒരു പക്ഷേ നാലു മോഡലുകളോ പുറത്തിറക്കിയേക്കുമെന്നാണ് പറയുന്നത്. (എന്നാല്‍, നാലു മോഡല്‍ വന്നേക്കില്ലെന്നാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്. കൂടാതെ ഒരു മോഡലിനു മാത്രമായിരിക്കും പ്രോ നാമകരണം ലഭിക്കുക എന്ന വാദവും ഉണ്ട്.) ഐപാഡ് പ്രോ, മാക്ബുക് പ്രോ എന്നിങ്ങനെയുള്ള നാമകരണം ആപ്പിളിനു പ്രിയപ്പെട്ടതാകുമ്പോള്‍ ഐഫോണ്‍ പ്രോ വന്നേക്കുമെന്ന സംസാരം അസ്ഥാനത്തായേക്കില്ല. എന്നാല്‍, ഉയരുന്ന പ്രധാന ചോദ്യം ഈ മാറ്റം പേരില്‍ മാത്രമൊതുങ്ങുമോ, അതോ ഒരു അദ്ഭുത ഫോണ്‍ തന്നെ പുറത്തിറങ്ങുമോ എന്നതാണ്.


പിന്നില്‍ ഐഫോണ്‍ എന്ന് എഴുതില്ല

ഈ വര്‍ഷത്തെ ഫോണുകളുടെ പിന്നില്‍ ഐഫോണ്‍ എന്ന് എഴുതിവയ്ക്കുന്ന പരിപാടി ആപ്പിള്‍ നിർത്തുകയാണ്. പകരം ആപ്പിള്‍ ലോഗോ മാത്രമായിരിക്കും ഉണ്ടായിരിക്കുക. തനതു ഡിസൈനുമായി ഇറങ്ങുന്ന ഫോണിന് പേരും കൂടെ എഴുതിവയ്‌ക്കേണ്ട കാര്യമില്ലെന്നാണ് കമ്പനിയുടെ ചന്താഗതിയത്രെ.


ഏറ്റവും ബോറിങ് അപ്‌ഡേറ്റ്

ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും ബോറിങ് ആയ അപ്‌ഡേറ്റായിരിക്കും ഈ വര്‍ഷം എന്നാണ് പൊതുവെയുള്ള ധാരണ. പിന്നിലെ ഒരു ട്രിപ്പിള്‍ ക്യാമറ സിസ്റ്റവും വര്‍ഷാവര്‍ഷം കൊണ്ടുവരുന്ന തരം അല്ലറചില്ലറ മാറ്റങ്ങളുമല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഇതുവരെ പറഞ്ഞുകേട്ടിരുന്നത്. ഐഫോണുകളില്‍ ഇനി വരുമെന്നു പറയുന്ന പ്രധാന മാറ്റങ്ങളൊന്നും തന്നെ ഈ വര്‍ഷം വരില്ലെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. ചില പുതുമകളും അതു വന്നേക്കാവുന്ന വര്‍ഷങ്ങളും നോക്കാം:

 • 5ജി ഐഫോണ്‍- 2020
 • മാസ്മരികമായ 120Hz ഓലെഡ് ഡിസ്പ്ലയുള്ള ഐഫോണ്‍-2020
 • ഫോള്‍ഡിങ് ഐഫോണ്‍-2021ല്‍ വരുമോ?
 • ലെയ്‌സര്‍-ഗൈഡഡ് 3ഡി ടൈം-ഓഫ്-ഫ്‌ളൈറ്റ് ക്യാമറ- അതും 2020ല്‍ പ്രതീക്ഷിക്കുന്നു. (ഈ ക്യാമറ ആപ്പിളിന്റെ ഭാവിയിലെ എആര്‍-വിആര്‍ പുതുമകളുടെ ആണിക്കല്ലായിരിക്കുമെന്നും പറയുന്നു.)

ചുരുക്കി പറഞ്ഞാല്‍ ഈ വര്‍ഷം കൈയ്യിലെ കാശു കളയാതിരുന്നാല്‍ അടുത്ത വര്‍ഷം ഒരു പറ്റം മികച്ച ഫീച്ചറുകളടങ്ങുന്ന ഫോണുകള്‍ വാങ്ങാന്‍ പറ്റുമെന്നു പറഞ്ഞ് കടുത്ത ഐഫോണ്‍ പ്രേമികള്‍ പോലും ആശയടക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും കണ്ടുവന്നത്.

ആപ്പിളിനെക്കുറിച്ചുളള യാഥാര്‍ഥ്യത്തോടുത്തു നില്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്നതില്‍ പ്രമുഖരായ ബ്ലൂംബര്‍ഗും മിങ്-ചി കുവോയും അടക്കമുള്ളവര്‍ ഈ വര്‍ഷം പ്രതീക്ഷിക്കാനൊന്നുമില്ലെന്നു പറഞ്ഞു കൈ കഴുകിയിരുന്നു. ഇവരുടെയൊക്കെ അഭിപ്രായത്തില്‍ 2019ലെ ഐഫോണ്‍ എന്നു പറഞ്ഞാല്‍ 2018ലെ മോഡലുകളുടെ അല്‍പം പരിഷ്‌കരിച്ച പതിപ്പുകള്‍ മാത്രമായിരിക്കും. പിന്നിലെ ട്രിപ്പിള്‍ ക്യാമറ പോലെ ചില പൊടി മാറ്റങ്ങള്‍ മാത്രമായിരിക്കും അടങ്ങുക എന്നാണ് എല്ലാ അഭ്യൂഹപ്രചാരകരും പറഞ്ഞിരുന്നത്.


ഈ വര്‍ഷം കിട്ടുന്നതെന്ത്

 • കൂടുതല്‍ മികവുറ്റ ക്യാമറാ സിസ്റ്റം
 • കൂടുതല്‍ കരുത്തുറ്റ പ്രോസസര്‍ (കഴിഞ്ഞ വര്‍ഷത്തെ എ12 ബയോണിക് പ്രോസസര്‍ തന്നെ അവിശ്വസനീയമായ ശക്തിയുള്ളതായിരുന്നു.)
 • റിവേഴ്‌സ് ചാര്‍ജിങ് (വയര്‍ലെസ് ചാര്‍ജിങ്ങുള്ള മറ്റു ഫോണുകളെ ചാര്‍ജ് ചെയ്യാനുള്ള കഴിവ്.)
 • ഐഒഎസ് 13
 • 3ഡി ടച്ചിനു പകരം ടാപ്ടിക് എൻജിന്‍
 • ഏറ്റവും വിലകൂടിയ മോഡലിന് 3,969 എംഎഎച് ബാറ്ററി 
 • ഏതാനും പുതിയ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകള്‍

ഇതൊക്കെയാണെങ്കിലും ഐഫോണ്‍ XSന്റെ പകരമെത്തുന്ന ഫോണിനു വില 1,000 ഡോളറില്‍ കുറയാനും വഴിയില്ല.


എതിരാളികള്‍

ആപ്പിള്‍ സുരക്ഷിതമേഖലയില്‍ നിന്നു പുറത്തിറങ്ങാതെ കളിക്കുകയാണെന്നും വാവെയ്, സാംസങ്, ഗൂഗിള്‍, തുടങ്ങിയ കമ്പനികള്‍ ടെക്‌നോളജിയെ നയിക്കാന്‍ മുന്നോട്ടിറങ്ങുകയാണെന്നും ഒരു ധാരണയും പരന്നിരുന്നു. മൊബൈല്‍ ടെക്‌നോളജിയുടെ അടുത്തപടി ഇവരില്‍ നിന്നു പ്രതീക്ഷിച്ചാല്‍മതി എന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഐഫോണ്‍ പ്രോയിലൂടെ ആപ്പിള്‍ അദ്ഭുതപ്പെടുത്തിയേക്കാം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ പറയുന്നത്.


മറ്റ് അഭ്യൂഹങ്ങള്‍

ഇന്ത്യക്കും ചൈനയ്ക്കുമായി പ്രത്യേക ഐഫോണ്‍

അമേരിക്ക-ചൈന വാണിജ്യ യുദ്ധം നില നില്‍ക്കുന്നതിനാല്‍ ചൈനയ്ക്കായി ഒരു പ്രത്യേക ഐഫോണ്‍ നിര്‍മിച്ചേക്കും. ഐഫോണ്‍ 11 നേക്കാള്‍ (XRനു പകരം ഇറങ്ങുന്ന മോഡല്‍) വിലകുറഞ്ഞ ഒരു മോഡലായേക്കാം ഇത്. ഇന്ത്യയിലേക്കും ഇത് വില്‍പ‌നയ്ക്ക് എത്തിയേക്കാം. വില കുറഞ്ഞ ഇന്‍-സ്‌ക്രീന്‍ഫിങ്ഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് ഐഡിയും വരെ ഇതിൽ കാണാം. 


പുതിയ മ്യൂട്ട് ബട്ടണ്‍

ഇപ്പോഴുള്ള മ്യൂട്ട് ബട്ടണു പകരം വൃത്താകൃതിയിലുള്ള ഒരു മ്യൂട്ട് ബട്ടണ്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നു പറയുന്നു.


യുഎസ്ബി-സി

ആപ്പിളിന്റെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ മൂന്നിരട്ടിയോളം ശക്തിയുളളതാണ് യുഎസ്ബി-സി. ഇത് ആപ്പിള്‍ തങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ ഐപാഡ് പ്രോ മോഡലുകളില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ഐഫോണുകളില്‍ ഉറപ്പായും ഉണ്ടാകുമെന്നു കരുതിയിരുന്നെങ്കിലും പിന്നീടു വന്ന അഭ്യൂഹങ്ങള്‍ പ്രകാരം ലൈറ്റ്‌നിങ് പോര്‍ട്ടില്‍ തന്നെ ഒതുങ്ങുമെന്നാണ് വിശ്വാസം. എന്നാല്‍ യുഎസ്ബി-സിയിലേക്കുള്ള മാറ്റവും ചിലപ്പോള്‍ ഈ വര്‍ഷം സംഭവിച്ചാല്‍ അദ്ഭുതപ്പെടേണ്ട. ഒരു പക്ഷേ, ഐഫോണ്‍ പ്രോയുടെ പ്രധാന ഫീച്ചറുകളിലൊന്ന് ഇതാകുമോ?


പെന്‍സില്‍ സപ്പോര്‍ട്ട്

സ്‌റ്റൈലസ് അല്ലെങ്കില്‍ ആപ്പിള്‍ പെന്‍സില്‍ ചിലപ്പോള്‍ ഈ വര്‍ഷത്തെ മോഡലുകളില്‍ കണ്ടേക്കും. ഒരു പക്ഷേ പ്രോ മോഡലില്‍. എന്തായാലും പ്രോ മോഡല്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന ഒന്നായിരിക്കുമോ എന്നറിയാന്‍ സെപ്റ്റംബര്‍ 10 വരെ കാത്തിരിക്കേണ്ടിവന്നേക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story