TECHNOLOGY

ഐക്യു 7 ബിഎംഡബ്ല്യു എഡിഷന്‍ ജനുവരി 11ന് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്യും

Newage News

31 Dec 2020

ക്യു 7 ബിഎംഡബ്ല്യു എഡിഷന്‍ (iQoo 7 BMW Edition) ജനുവരി 11 ന് ചൈനയില്‍ വൈകുന്നേരം 5 മണിക്ക് ലോഞ്ച് ചെയ്യും. ഈ കാര്യം ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ വെയ്ബോയിലെ ഒരു പോസ്റ്റിലൂടെ കമ്പനി പ്രഖ്യാപിച്ചു. സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറാണ് ഈ സ്മാര്‍ട്‌ഫോണില്‍ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് ഈ ഫോണില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്‍ ടീസറുകളും വെളിപ്പെടുത്തുന്നു. ബിഎംഡബ്ല്യു എം മോട്ടോര്‍സ്‌പോര്‍ട്ട് ട്രൈ-കളര്‍ സ്ട്രീക്കുകളുമായാണ് ഐക്യൂ 7 ബിഎംഡബ്ല്യു എഡിഷന്‍ വരുന്നത്. ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള പുതിയ വിശദാംശങ്ങളും കമ്പനി പ്രത്യേക പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഐക്യൂ 7 ബിഎംഡബ്ല്യു എഡിഷന്‍ ഐക്യു 7 ന്റെ ഒരു വേരിയന്റാണ്. എന്നാല്‍ ഇത് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ജനുവരി 11 ന് ചൈനയില്‍ പ്രാദേശിക സമയം വൈകുന്നേരം 7: 30 മണിക്ക് (വൈകുന്നേരം 5 മണി) ഐക്യൂ 7 ബിഎംഡബ്ല്യു എഡിഷന്‍ അവതരിപ്പിക്കുമെന്ന് ഐക്യൂ വ്യക്തമാക്കി. വെയ്ബോ പോസ്റ്റില്‍ പങ്കിട്ട പോസ്റ്റര്‍ വരുവാന്‍ പോകുന്ന പുതിയ സ്മാര്‍ട്‌ഫോണിന്റെ പ്രത്യേകതകളൊന്നും വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ഒരു പ്രത്യേക പോസ്റ്റ് പറയുന്നത്, ഐക്യു 7 ബിഎംഡബ്ല്യു എഡിഷന്‍ സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറുമായി വരുമെന്നാണ്. എല്‍പിഡിഡിആര്‍ 5 റാമിന്റെ മെച്ചപ്പെടുത്തിയ എഡിഷന്‍ യുഎഫ്എസ് 3.1 സ്റ്റോറേജിന്റെ മെച്ചപ്പെടുത്തിയ എഡിഷനാണിത്. ഏറ്റവും പുതിയ ക്വാല്‍കോം പ്രോസസര്‍ 5 ജി സപ്പോര്‍ട്ടുമായി ഈ ഹാന്‍ഡ്‌സെറ്റില്‍ വരും. ചൈനയില്‍ നടക്കുന്ന കെപിഎല്‍ ഗെയിംസ് (കിംഗ് പ്രോ ലീഗ്) ഇസ്പോര്‍ട്‌സ് ഇവന്റിനായുള്ള ഔദ്യോഗിക ഗെയിമിംഗ് മെഷീനായിരിക്കും ഐക്യൂ 7. എല്ലാ വര്‍ഷവും രാജ്യത്ത് ശരത്കാല, വസന്തകാല സീസണുകളിലാണ് കെപിഎല്‍ ഇസ്പോര്‍ട്‌സ് ഇവന്റ് നടക്കുന്നത്. രൂപകല്‍പ്പനയും സവിശേഷതകളും കണക്കിലെടുത്ത് ഈ ഫോണിനെക്കുറിച്ച് അറിയപ്പെടുന്നതെല്ലാം അത്രയേയുള്ളൂ.

അതിന്റെ രൂപകല്പനയില്‍ നിന്ന് ക്യാമറ മൊഡ്യൂളിന് വിവോ വി 20 2021 ന്റെ രൂപകല്‍പ്പനയ്ക്ക് സമാനമായ ഡിസൈന്‍ വരുന്നുണ്ടെന്ന് പറയാം. ഐക്യൂ 7 ന് പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് ടീസര്‍ വെളിപ്പെടുത്തി. ഇവ ഒരു പ്രൈമറി സെന്‍സര്‍, അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സര്‍, മൂന്നാമത്തെ ടെലിഫോട്ടോ / പോര്‍ട്രെയിറ്റ് സെന്‍സര്‍ എന്നിവ ആകാം. ജനുവരി 11 ന് അവതരിപ്പിക്കുവാന്‍ പോകുന്ന ഐക്യൂ 7 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ വെളിപ്പെടുത്തിയേക്കാം.   2021 ഫെബ്രുവരി 12 ന് അവസാനിക്കുന്ന ചൈനയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന് മുമ്പ് സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസര്‍ വരുന്ന മൂന്നോ നാലോ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ ഐക്യൂ പദ്ധതിയിട്ടിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച വെയ്ബോയിലെ അറിയപ്പെടുന്ന ടിപ്സ്റ്റര്‍ വ്യക്തമാക്കി. ഏറ്റവും പുതിയ ചിപ്സെറ്റിനൊപ്പം വരുന്ന ഐക്യൂ 7 ന്റെ ലോഞ്ച് തീയതിയെ കൂടാതെ കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ