CORPORATE

ഓഹരി വിപണിയിൽ വൻ കുതിപ്പുണ്ടാക്കി ഐആർസിടിസി; അവസാന ത്രൈമാസത്തിലെ ലാഭം 205.80 കോടി രൂപയായി ഉയർന്നു

Newage News

14 Feb 2020

ഹരി വിപണിയിൽ വൻ കുതിപ്പുണ്ടാക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് സ്ഥാപനമായ ഐആർസിടിസി. 11 ശതമാനത്തിന്റെ വർദ്ധനവാണ് ഐ.ആര്‍.സി.ടി.സിക്ക് ഉണ്ടായത്.

ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ 179.65 ശതമാനം ലാഭം 205.80 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 73.59 കോടി രൂപയായിരുന്നു.

പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 64.59 ശതമാനം ഉയർന്ന് 715.98 കോടി രൂപയായി. കഴിഞ്ഞ തവണ ഇതേ പാതത്തെ അപേക്ഷിച്ച് 179 ശതമാനത്തിന്റെ വർദ്ധന. ഇതോടെ കമ്പനിയുടെ ഓഹരിവില 1609.30 രൂപയായി ഉയര്‍ന്നു. ഐ.ആര്‍.സി.ടി.,സിയുടെ ഏക്കാലത്തെയും ഉയര്‍ന്ന ഓഹരിവിലയാണിത്. ഓഹരി ഒന്നിന് പത്ത് രൂപ ഇടക്കാല ലാഭവിഹിതവും ഐആർസിടിസി പ്രഖ്യാപിച്ചു.  ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലും ഡിസംബര്‍ പാദത്തിൽ ഐആര്‍സിടിസി നേട്ടമുണ്ടാക്കി.  193 കോടി രൂപയാണ് ഈയിനത്തിൽ ലഭിച്ചത്. ഇതും ഓഹരി വിപണിയിലെ മുന്നേറ്റത്തിന് വഴിയൊരുക്കി. കഴിഞ്ഞ  ഒക്ടോബറിലാണ് ഐആര്‍സിടിസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.

IRCTC Q3 ഫലങ്ങൾ: പ്രധാന ഹൈലൈറ്റുകൾ (YOY)

അറ്റാദായം 2.8 മടങ്ങ് ഉയർന്ന് 205.8 കോടി രൂപയായി

വരുമാനം 64.6 ശതമാനം ഉയർന്ന് 716 കോടി രൂപയായി

ഇബിറ്റ്ഡ 2.7 ശതമാനം ഉയർന്ന് 265.7 കോടി രൂപയായി

മാർജിൻ 37.1 ശതമാനത്തിൽ നിന്ന് 22.7 ശതമാനമായി

ഐ‌ആർ‌സി‌ടി‌സി ഓഹരികൾ‌ 11.67 ശതമാനം ഉയർന്ന്‌ 1,580.40 രൂപയായി. ഇൻട്രാ ഡേ വ്യാപാരത്തില്‍, കമ്പനിയുടെ ഓഹരി എക്കാലത്തെയും ഉയർന്ന നിരക്കായ 1,609.80 രൂപയിലെത്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story