SPORTS

ഐഎസ്എൽ പുത്തൻ സീസൺ ഈ മാസം 20 മുതൽ; ആവേശമുണർത്തി അനൗൺസ്മെന്റ് വീഡിയോ

09 Oct 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസൺ ഈ മാസം 20 മുതലാണ് തുടങ്ങുക. അരയും തലയും മുറുക്കി ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി വലിയ പേരുകാർ ഐഎസ്എല്ലിൽ പന്തു തട്ടുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അസമോവ ഗ്യാനും റോയ് കൃഷ്ണയുമൊക്കെ പല ക്ലബുകളിലായി ഇക്കൊല്ലം കളിക്കും.

ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ്. ഒരുപറ്റം മികച്ച കളിക്കാരടങ്ങുന്ന ഇരു ടീമുകളും തമ്മിൽ കൊച്ചിയിൽ നടക്കുന്ന പോരാട്ടം ആവേശമുണർത്തും എന്നുറപ്പ്. ഐഎസ്എൽ തുടങ്ങുന്നതിനു മുന്നോടിയായി അനൗൺസ്മൻ്റ് വീഡിയോ ഐഎസ്എൽ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. രോമാഞ്ചമുണർത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

ഒന്നര മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. ഫുട്ബോളിനോടുള്ള പാഷനും പ്രണയവുമൊക്കെയാണ് വീഡിയോയുടെ പ്രമേയം. യേ ഹേ ട്രൂ ലവ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആരാധകർക്കായാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story