TECHNOLOGY

പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയം

11 Dec 2019

ശ്രീഹരക്കോട്ട: പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പിഎസ്എല്‍വി)യുടെ ചരിത്രക്കുതിപ്പുമായി ഇന്ത്യന്‍ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ച് പി.എസ്.എല്.വിയുടെ അമ്പതാം കുതിപ്പ് വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒമ്പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി.എസ്.എല്.വി.യുടെ ക്യു.എല്. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില് നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം.

എസ്.ആര്. ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്. അഞ്ചുവര്ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബി.ആര്.-1. കൃഷി, ദുരന്തനിവാരണ പ്രവര്ത്തനങ്ങള്ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്.

ഭൗമോപരിതലത്തില്നിന്ന് 576 കിലോമീറ്റര് അകലെയുള്ള ഭ്രമണപഥത്തില് ഇസ്രോ ഉപഗ്രഹത്തെ എത്തിക്കും. ജപ്പാന്, ഇറ്റലി, ഇസ്രായേല് രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തില് പി.എസ്.എല്.വി. ഇന്നലത്തെ വിക്ഷേപണത്തിൽ വഹിസിച്ചിരുന്നു. 21 മിനിറ്റും 19.5 സെക്കന്ഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്.

Content Highlights: Isro launches RISAT-2BR1 by PSLV-C48 from Satish Dhawan Space Centre

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ