FINANCE

സെന്‍സെക്‌സ് 329 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

Newage News

26 Jun 2020

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവില് ഓഹരി സൂചികകള് നേട്ടത്തില് ക്ലോസ് ചെയ്തു.

ദിവസംമുഴുവന് നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില് ഉയര്ന്ന നിലവാരത്തിലാണ് സൂചികകളെത്തിയത്. സെന്സെക്സ് 329.17 പോയന്റ് നേട്ടത്തില് 35,171.27ലും നിഫ്റ്റി 94.10 പോയന്റ് ഉയര്ന്ന് 10,383ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഓഹരികളും റിലയന്സും എച്ച്ഡിഎഫിസി ബാങ്കുമാണ് സെന്സെക്സിലെ നേട്ടത്തിനുപിന്നില്. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1040 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 141 ഓഹരികള്ക്ക് മാറ്റമില്ല.

ബിപിസിഎല്, ഇന്ഫോസിസ്, ടിസിഎസ്, ഐഒസി, ഇന്ഡസിന്ഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ഭാരതി ഇന്ഫ്രടെല്, ബജാജ് ഫിനാന്സ്, ഐടിസി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

സെക്ടറല് സൂചികകളില് എഫ്എംസിജി, ഫാര്മ എന്നിവ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള് ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story