ENTERTAINMENT

കുട്ടികള്ക്കിടയില് കോവിഡ്- 19 അവബോധം പകരാന് “ഡു ദി 5” ഗാനവുമായി ITC ജെലിമൽസ്

Newage News

27 Apr 2020

കോവിഡ്-19 വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത 5 ഘട്ടങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സവിശേഷമായ ഒരു സംരംഭവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ITCയില്നിന്നുള്ള കണ്ഫെക്ഷനറി ബ്രാൻഡും ജെല്ലി മൾട്ടി-യൂണിറ്റ് പായ്ക്ക് സെഗ്മെന്റിലെ വിപണി നേതാക്കളുമായ ജെലിമൽസ്. ഉഗ്രന്മാരായ വില്ലന്മാർക്കെതിരെ ആവേശകരമായി പോരാടുന്ന ജെലിമൽസ് ബെയേഴ്സ് (മൾട്ടി-ഫ്ലേവർഡ് ജെല്ലി ബെയറുകളുടെ ആനിമേറ്റഡ് അവതാർ) കാലങ്ങളായി കുട്ടികളുടെ ഹരമാണ്. 

നിലവിലെ കോവിഡ്-19 പ്രതിസന്ധി കുട്ടികളെ സംബന്ധിച്ച് പ്രയാസമേറിയതാണ്. പകർച്ചവ്യാധിക്കെതിരായ സുരക്ഷാ മാർഗങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കിടയില് വിശ്വാസ്യതയാര്ജ്ജിച്ച ഒരു ബ്രാൻഡ് എന്ന നിലയിൽ, ഈ സന്ദേശം എല്ലായിടത്തും എത്തിക്കാന് പരമാവധി ശ്രമം നടത്തുക എന്നതായിരുന്നു ജെലിമല്സിന്റെ ആഗ്രഹം.

 

ITC Ltd ന്റെ ചോക്ലേറ്റ്, കോഫി, കണ്ഫെക്ഷനറി& ന്യൂ കാറ്റഗറി ഡെവലപ്മെന്റ് വിഭാഗം സി ഒ ഒ ആയ ശ്രീ. അനുജ് രുസ്തഗി പറയുന്നു,“മുന്പൊരിക്കലും കടന്നു പോയിട്ടില്ലാത്ത ഒരു അവസ്ഥയാണ് നമ്മള് ഇപ്പോള് അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ ഉൾപ്പെടെ എല്ലാവരും എല്ലാ സുരക്ഷാ മാർഗങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്. മുൻകരുതൽ നടപടികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഛോട്ടാ ഭീമിനൊപ്പം ഞങ്ങളുടെ പ്രിയപ്പെട്ട ജെലിമൽസ് കഥാപാത്രങ്ങളെയും ചേര്ക്കാമെന്ന് ഞങ്ങള് കരുതി. രസകരവും ആകർഷകവുമായ അഞ്ച് അവശ്യ ശീലങ്ങള് മനസിലാക്കാന് ഇത് കുട്ടി ചാമ്പ്യന്മാരെ സഹായിക്കും”

കോവിഡ് -19 വ്യാപനം തടയാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത അഞ്ച് ഘട്ടങ്ങളെ അടിസ്ഥാനമാക്കി “ഡു 5” ഗാനം ചെയ്യാനായി ജെലിമാൽസ് ഛോട്ടാ ബീമുമായി ചേരുകയായിരുന്നു.

എഫ് സി ബി ക്രിയേറ്റിവ് ഗ്രൂപ്പ് തലവനായ അമിത് ആനന്ദ് പറയുന്നു,“പ്രസംഗം പോലെയുള്ളതോ വിരസമായതോ ആയ ഉപദേശങ്ങളൊന്നും കുട്ടികള് പറഞ്ഞാല് കേള്ക്കില്ല എന്നതാണ് പ്രശ്നം. ഞങ്ങള്ക്ക് അത് മനസ്സിലായതിനാലാണ് അവരുടെ പ്രിയപ്പെട്ടതും അവര് ആരാധിക്കുന്നതുമായ ജെലിമല്സ് ഐക്കണുകളിലൂടെ ഉപദേശം നൽകുന്നത്. പാട്ട് രീതിയിലാകുമ്പോള് അത് ആകര്ഷകവും അവിസ്മരണീയവുമാണ്.”

ബാംഗ്ലൂരിലെ എഫ് സി ബി ഉല്ക്ക വിഭാവനം ചെയ്ത ഈ വീഡിയോ നിര്മ്മിച്ചത് 16 ബീറ്റ്സ് ഫിലിംസ് ആണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story