TECHNOLOGY

ഐടെൽ വിഷൻ 1 പ്രോ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി

Newage News

16 Jan 2021

പുതിയ ഐടെൽ വിഷൻ 1 പ്രോ (iTel Vision 1 Pro) സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു ബജറ്റ് വിലയിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ ഗൂഗിളിൻറെ ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് പ്രവർത്തിക്കുന്നത്. 6,599 രൂപ വില വരുന്ന ഐടെൽ വിഷൻ 1 പ്രോ വിപണിയിൽ ബജറ്റ് വിലയ്ക്ക് വരുന്ന മറ്റ് ഹാൻഡ്സെറ്റുകളായ മൈക്രോമാക്സ് 1 ബി, ലാവ ഇസഡ് 2 എന്നിവയുമായി മത്സരിക്കുന്നു. അറോറ ബ്ലൂ, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിൽ വരുന്നത്. 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയുള്ള വാട്ടർ ഡ്രോപ്പ് നോച്ചുള്ള ഈ സ്മാർട്ട്‌ഫോണിന് ക്വാഡ് കോർ പ്രോസസറാണ് കരുത്തേകുന്നത്. എന്നാൽ, ഇത് ഏത് പ്രോസസ്സറിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് പുറകിലായി മൂന്ന് ക്യാമറകളാണ് നൽകിയിരിക്കുന്നത്. അതിൽ 8 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് വിജിഎ സെൻസറുകളും ഉണ്ട്. മുൻ ക്യാമറ 5 മെഗാപിക്‌സലിലും വരുന്നു. 

ഐടെൽ വിഷൻ 1 പ്രോയിൽ വരുന്നത് 4,000 എംഎഎച്ച് ബാറ്ററിയാണ്. ഇത് 24 മണിക്കൂർ ശരാശരി ഉപയോഗത്തിൽ 35 മണിക്കൂർ സംഗീതം, 7 മണിക്കൂർ പ്ലേ ടൈം വീഡിയോ, 6 മണിക്കൂർ ഗെയിമിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് ആൻഡ്രോയിഡ് 10 ൻറെ ടോൺഡൗൺ വേരിയന്റായ ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറിനും ഫേസ് അൺലോക്ക് സവിശേഷതയ്ക്കുമുള്ള സപ്പോർട്ടുമായി വിഷൻ 1 പ്രോ വരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ