ECONOMY

കേന്ദ്രബജറ്റ് 2019: സ്വർണം, സെറാമിക് റൂഫിങ്, വോൾ ടൈൽസ് ഉൾപ്പെടെയുള്ളവയുടെ വില കൂടുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും

05 Jul 2019

ന്യൂഏജ് ന്യൂസ്, ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ  ഇടക്കാല ബജറ്റ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. ആദ്യ ബജറ്റ് ഫെബ്രുവരിയില്‍  പീയൂഷ് ഗോയല്‍ ആണ് അവതരിപ്പിച്ചത്. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് വരികയും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകള്‍ 

വില കൂടുന്നവ

  • പെട്രോള്‍
  • ഡീസല്‍ 
  • സ്വര്‍ണം
  • പ്ലാറ്റിനം
  • വില കൂടിയ ലോഹങ്ങൾ
  • ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
  • ന്യൂസ് പ്രിന്റ്, പ്രിന്റ് ചെയ്ത പുസ്തകങ്ങൾ
  • ഡിജിറ്റല്‍ ക്യാമറ
  • കശുവണ്ടി
  • ഓട്ടമൊബീൽ പാർട്സ്
  • വാഹനങ്ങളുടെ ഗ്ലാസ് മിറർ 
  • വാഹന ഹോൺ
  • വിൻഡ്സ്ക്രീൻ വൈപ്പർ
  • ലൗഡ് സ്പീക്കർ
  • പ്ലഗ്, സോക്കറ്റ്, സ്വിച്ച്
  • ടൈല്‍സ്
  • സെറാമിക് റൂഫിങ്
  • മെറ്റല്‍ ഫിറ്റിംഗ്സ്
  • വോൾ ടൈൽസ്
  • സ്റ്റെയിൻലസ് സ്റ്റീൽ
  • സ്പ്ലിറ്റ് എസി
  • സിന്തറ്റിക് റബ്ബര്‍
  • ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍ 
  • സിസിടിവി ക്യാമറ
  • ഐപി ക്യാമറ
  • ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്സ് 
  • സിഗരറ്റ്
  • പിവിസി
  • മാര്‍ബിള്‍ സ്ലാബ്സ്
  • വിനില്‍ ഫ്ലോറിംഗ്
  • ഫര്‍ണിച്ചര്‍ മൗണ്ടിംഗ്
  • മാർബിൾ സ്ലാബ്
  • സിഗററ്റ്, പുകയില, പാൻ മസാല


വില കുറയുന്നവ

  • വൈദ്യുതി വാഹനങ്ങള്‍
  • വൈദ്യുതി ഉപകരണങ്ങള്‍
  • വാഹനഭാഗങ്ങള്‍
  • സെറ്റ് ടോപ് ബോക്‌സ് 
  • മൊബൈല്‍ ചാര്‍ജജറുകള്‍
  • കൃത്രിമ വൃക്ക നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ
  • ഇറക്കുമതി ചെയ്യുന്ന കമ്പിളി
  • ഇറക്കുമതി ചെയ്യുന്ന പ്രതിരോധ ഉപകരണങ്ങൾ
  • നാഫ്ത

പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ആദ്യബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായിരുന്നെങ്കില്‍ രണ്ടാം ബജറ്റ് സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വരുന്നത്. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. നികുതി ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാനും വ്യവസായങ്ങള്‍ ആകര്‍ഷിക്കാനും ബജറ്റില്‍ ശ്രമമുണ്ടായിട്ടുണ്ട്. 

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ