LAUNCHPAD

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ എത്തി; പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് മാര്‍ഗ്ഗം കളി വേഷത്തിൽ

18 May 2019

ന്യൂഏജ് ന്യൂസ്, മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ എത്തി. പോസ്റ്ററില്‍ മാര്‍ഗ്ഗം കളി വേഷത്തിലാണ് മോഹന്‍ലാല്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സിംഗപ്പൂരാണ് ആരംഭിച്ചത്. പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.

നവാഗതരായ ജിബി – ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വിതരണം ചെയ്ത ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്സാണ്.യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്സ് ഇട്ടിമാണി റീലീസ് ചെയ്യുക.

ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി – ജോജു ടീം. കോമഡി എന്റര്‍ടൈന്‍മെന്റായാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. ഓണം റിലീസായാണ് ചിത്രം എത്തുന്നത്. 


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story