Newage News
01 Dec 2020
അഡ്ജസ്റ്റബിൾ അഡ്വാൻസ്ഡ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) വരുന്ന ജാബ്ര എലൈറ്റ് 85 ടി ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ (Jabra Elite 85t) ഇന്ത്യയിൽ അവതരിപ്പിച്ചു. ഒപ്റ്റിമൽ സൗണ്ട് പ്രോസസ്സിംഗ് നൽകുമെന്ന് പറയപ്പെടുന്ന ഡ്യൂവൽ ചിപ്സെറ്റ് ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെമി-ഓപ്പൺ ഡിസൈൻ, ആശയവിനിമയത്തിനായി ഒന്നിലധികം ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ മൈക്രോഫോണുകൾ, ഹിയർത്രൂ ടെക്നോളജി തുടങ്ങിയ സവിശേഷതകൾ ഈ ഇയർഫോണുകളിൽ വരുന്നു. വയർലെസ് ചാർജിംഗിനായി ഇയർബഡുകൾ ക്യു-സർട്ടിഫൈഡ് ആണെന്ന് കമ്പനി പറയുന്നു. ഇയർബഡുകളിൽ 5.5 മണിക്കൂർ വരെ ബാറ്ററിയും ചാർജിംഗ് കേസിൽ നിന്ന് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഓണിൽ മൊത്തം 25 മണിക്കൂർ വരെസമയം നൽകുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ജാബ്ര എലൈറ്റ് 85 ടി 18,999 രൂപ വിലയിൽ ഡിസംബർ 1 മുതൽ ആമസോണിൽ ടൈറ്റാനിയം ബ്ലാക്ക് കളറിൽ ലഭ്യമാകും. മറ്റ് കളർ വേരിയന്റുകൾ 2021 ജനുവരി മുതൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ജാബ്ര എലൈറ്റ് 85 ടി ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ട്രൂ വയർലെസ് ഇയർഫോണുകൾക്ക് സെമി ഓപ്പൺ ഡിസൈൻ സവിശേഷതയാണ് വരുന്നത്. ഒപ്പം ശക്തമായ ബാസിനായി 12 എംഎം സ്പീക്കറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ രൂപകൽപ്പന ചെവിയിലെ മർദ്ദം കുറയ്ക്കുന്നതിലൂടെ ആശ്വാസം നൽകുന്നു. ഇയർബഡുകളിൽ മികച്ച ഇൻ-ഇയർ സീലിംഗിനും സുരക്ഷിതമായ ഫിറ്റിംഗിനുമായി ഓവൽ ആകൃതിയിലുള്ള ഇയർജെൽസ് ഉണ്ടെന്ന് ജബ്ര പറയുന്നു. ചുറ്റുമുള്ള ശബ്ദം ഫലപ്രദമായി നീക്കം ചെയ്യുമെന്ന് പറയപ്പെടുന്ന ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ചിപ്പും ഇയർബഡുകളിൽ വരുന്നു. ഇതിൽ വരുന്ന ഒരു ഹിയർത്രൂ മോഡ് ആംബിയന്റ് നോയ്സ് ഇയർബഡുകളിലൂടെ പോകുവാൻ അനുവദിക്കുന്നു. ഫുൾ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ മുതൽ ഫുൾ ഹിയർത്രൂ വരെ 11 ലെവലുകൾ ഉണ്ട്. ജാബ്ര എലൈറ്റ് 85 ടി ഇയർബഡുകളിൽ 6-മൈക്ക് ടെക്നോളോജി സവിശേഷതയുണ്ട്. ഇത് മികച്ച കോളിംഗിന് മെച്ചപ്പെട്ട വിൻഡ്-നോയ്സ് പ്രോട്ടക്ഷൻ നൽകുന്നു. ഈ ഇയർബഡുകൾ ഐപിഎക്സ് 4 റേറ്റ് ചെയ്തിരിക്കുന്നത് വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസിനാണ്. വോയ്സ് അസിസ്റ്റന്റ് സവിശേഷതയുമായി വരുന്ന ഈ ഇയർബഡുകൾക്ക് അലക്സ, സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ സപ്പോർട്ട് ചെയ്യുവാൻ കഴിയും. കസ്റ്റമൈസ്ഡ് സൗണ്ട് ഔട്ട്പുട്ടിനായി ഉപയോക്താക്കൾക്ക് സൗണ്ട് + ആപ്പ് ഉപയോഗിക്കാവുന്നതാണ്. വയർലെസ് ചാർജിംഗിനായി ജബ്ര എലൈറ്റ് 85 ടി ക്യു-സർട്ടിഫൈഡ് ആണെന്നും എല്ലാ ക്വി-സർട്ടിഫൈഡ് ചാർജറുകളുമായി പൊരുത്തപ്പെടുന്നതായും കമ്പനി പറയുന്നു. ഒരൊറ്റ ചാർജിൽ 5.5 മണിക്കൂർ വരെ ബാറ്ററിയും ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഓണിലുള്ള ചാർജിംഗ് കേസുമായി 25 വരെയും വിതരണം ചെയ്യുമെന്ന് അവർ അവകാശപ്പെടുന്നു. ഉപയോക്താവ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഇയർബഡുകൾ 7 മണിക്കൂർ റൺടൈമും 31 മണിക്കൂർ വരെ കേസും നൽകുമെന്ന് അവകാശപ്പെടുന്നു. നിങ്ങൾക്ക് ഇപ്പോൾ വിപണിയിൽ നിന്നും സ്വന്തമാക്കുവാൻ കഴിയുന്ന ഒരു മികച്ച വയർലെസ് ചാർജിങ് ഇയർബഡാണ് ജാബ്ര എലൈറ്റ് 85 ടി.