ENTERTAINMENT

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറുമായി 'ജല്ലിക്കെട്ട്' അണിയറപ്രവർത്തകർ

21 Sep 2019

ന്യൂഏജ് ന്യൂസ്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസർ പുറത്ത് വിട്ട് ജല്ലിക്കെട്ടിന്റെ അണിയറപ്രവർത്തകർ. രാത്രിയുടെ മറവിൽ ആളുകൾ വിരണ്ടോടുന്ന പോത്തിനെ തേടിയിറങ്ങുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ഇൗ സിനിമ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു. 

വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. നൂറ് കണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ പോലുള്ള സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ടെന്നാണ് സിനിമ കണ്ടവർ പറയുന്നത്.

തോമസ് പണിക്കറാണ് ചിത്രത്തിന്റെ നിർമ്മാണം. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രധാന താരങ്ങളാരും ടീസറിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഗീരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 




Related News


Special Story