ECONOMY

ഗ്രാമങ്ങളിൽ എടിഎം ഉപയോഗം വർധിക്കുന്നു; ജൻ ധൻ അക്കൗണ്ടും ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറും നേട്ടമായി

Newage News

01 Dec 2020

ബെംഗളൂരു: ജൻ ധൻ അക്കൗണ്ടുകളും സർക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറും ഗ്രാമങ്ങളിൽ എടിഎം ഉപയോഗം വർധിക്കാൻ കാരണമായി. 2014 ൽ വെറും രണ്ട് ശതമാനമായിരുന്ന എടിഎം ഉപയോഗം ഇപ്പോൾ 12 ശതമാനത്തിലെത്തി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ ഡെബിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു.

2020 സെപ്തംബറിൽ 86 കോടിയാണ് ഗ്രാമങ്ങളിലെ ഡെബിറ്റ് കാർഡ് ഉടമകളുടെ എണ്ണം. ഇതിൽ തന്നെ 30 കോടിയോളം പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന വഴിയുള്ള റുപേ കാർഡുകളാണ്.മഹാമാരി കാലത്ത് ഗ്രാമങ്ങളിലെ ഉപഭോഗം വർധിച്ചതായി വൈറ്റ് ലേബൽ എടിഎം ഓപറേറ്ററായ ബിടിഐ പേമെന്റ്സ് സിഇഒ കെ ശ്രീനിവാസ് പറഞ്ഞു.

ഇതിന്റെ കാരണം ലോക്ക്ഡൗണിൽ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സാമ്പത്തികമായ തിരിച്ചടി കുറവായതാണെന്നും അദ്ദേഹം പറഞ്ഞു. ബിപിഎൽ വിഭാഗക്കാരെ സഹായിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായകരമായി. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ