TECHNOLOGY

ജെബിഎൽ സി 115 ട്രൂ വയർലെസ് ഇയർബഡുകൾ പുറത്തിറക്കി

Newage News

24 Jan 2021

ന്ത്യയിലെ ഓഡിയോ കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ട്രൂ വയർലെസ് ഇയർബഡുകളാണ് ജെബിഎൽ സി 115 (JBL C115 TWS Earbuds). ഈ ഇയർബഡുകൾക്ക് ഇൻ-ഇയർ ഡിസൈനാണ് വരുന്നത്. ഇത് നിങ്ങൾ ഉപയോഗിക്കാത്തപ്പോൾ ജെബിഎൽ സി 115 സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒരു ചാർജിംഗ് കേസുമായി വരുന്നു. ഇയർബഡുകൾ ആറ് മണിക്കൂർ ബാറ്ററി ലൈഫും ചാർജിംഗ് കേസുമായി ഈ ഇയർബഡുകൾ 15 മണിക്കൂർ സമയവും അങ്ങനെ മൊത്തം 21 മണിക്കൂർ പ്ലേബാക്ക് സമയമാണ് നൽകുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 15 മിനിറ്റ് ചാർജ് ചെയ്യ്താൽ ഒരു മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്നുവെന്ന് കമ്പനി പ്രഖ്യാപിക്കുന്നതിനൊപ്പം ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി ഇത് വിപണിയിൽ എത്തുമെന്നും പറയപ്പെടുന്നു. പുതിയ ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡുകൾക്ക് ഇന്ത്യയിൽ 4,999 രൂപയാണ് വില വരുന്നത്. ഈ ഇയർബഡുകൾക്ക് ഇതിനകം തന്നെ ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇത് ബ്ലാക്ക്, മിന്റ്, റെഡ്, വെള്ളവൈറ്റ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, ആമസോൺ പേ ലേറ്റർ ക്യാഷ്ബാക്ക്, ഒരു വർഷം വരെ ഹംഗാമ മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവ പോലുള്ള ഓഫറുകളുമായാണ് ഈ ഇയർബഡുകൾ വിപണിയിൽ വരുന്നത്.

5.8 എംഎം ഡ്രൈവറുകളുള്ള ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡുകൾ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.0 സപ്പോർട്ട് ചെയ്യുന്നു. മോണോ, സ്റ്റീരിയോ മോഡ് എന്നിവയുമായി വരുന്ന ഇതിന് ഓട്ടോണോമസ് കണക്റ്റിവിറ്റി ഉള്ളതിനാൽ നിങ്ങൾക്ക് ഒന്നോ രണ്ടോ ഭട്കൽ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുവാനും കോളുകൾ വിളിക്കുവാനും സാധിക്കുന്നതാണ്. ഇയർബഡുകൾ ഇൻ-ഇയർ ഡിസൈനിലാണ് വരുന്നത്, കൂടാതെ ബോക്സിൽ മൂന്ന് വലുപ്പത്തിലുള്ള ഇയർ ടിപ്പുകൾ കൂടി ഉൾപ്പെടുന്നു.  ജെ‌ബി‌എൽ സി 115 ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ഇയർബഡുകളുമായി ആറ് മണിക്കൂർ പ്ലേബാക്കും കേസുമായി 15 മണിക്കൂർ അധിക പ്ലേബാക്കും വാഗ്ദാനം ചെയ്യുന്നു. മൊത്തം 21 മണിക്കൂർ പ്ലേബാക്ക് നൽകുവാൻ ഈ ഇയർബഡുകൾക്ക് കഴിയുമെന്നാണ് ഇതിനർത്ഥം. സംഗീതം മാറ്റുവാനും, ഹാൻഡ്‌സ് ഫ്രീ കോളിംഗിനും അസ്സിസ്റ്റന്റ് ആക്റ്റീവ് വോയ്‌സ് കോളിങ്ങിനുമായി പ്രവർത്തനക്ഷമമാക്കുന്നതിന് ഇതിൽ ടച്ച് കൺട്രോളുകളും നൽകിയിരിക്കുന്നു. ഈ ഇയർബഡുകൾ ഗൂഗിൾ അസിസ്റ്റന്റിനെയും ആമസോൺ അലക്സയെയും സപ്പോർട്ട് ചെയ്യുന്നു. ശബ്‌ദം വർദ്ധിപ്പിക്കുന്നതിന് ജെബിഎൽ പ്യുവർ ബാസിനെ സപ്പോർട്ട് ചെയ്യുന്നു. ബോക്സിനുള്ളിൽ ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് കേബിൾ ഉണ്ട്. കൂടാതെ, ഈ ഇയർബഡുകൾക്ക് കേസുമായി 73 ഗ്രാം ഭാരമാണ് വരുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ