AUTO

ജീപ്പ് കോംപസിന്‍റെ നൈറ്റ് ഈഗിള്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ

Newage News

31 Jul 2020

ക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ ജനപ്രിയ മോഡല്‍ ജീപ്പ് കോംപസിന്‍റെ നൈറ്റ് ഈഗിള്‍ എഡിഷന്‍ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൊതിഞ്ഞിരിക്കുന്ന ഘടകങ്ങളാണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ പ്രത്യേകത. പുതുതായി അവതരിപ്പിക്കുന്ന ലോഞ്ചിട്യൂഡ് പ്ലസ് വേരിയന്റ് അടിസ്ഥാനമായി പുറത്തിറക്കിയ കോംപസ് നൈറ്റ് ഈഗിൾ എഡിഷന്റെ 250 യൂണിറ്റുകൾ മാത്രമാണ് വിപണിയില്‍ എത്തുക.

1.4 ലിറ്റർ പെട്രോൾ 4x2 AT-യ്ക്ക് Rs 20.14 ലക്ഷം, 2.0 ലിറ്റർ ഡീസൽ 4x2 MT-യ്ക്ക് Rs 20.75 ലക്ഷം, 2.0 ലിറ്റർ ഡീസൽ 4x4 AT-യ്ക്ക് Rs 23.31 ലക്ഷം എന്നിങ്ങനെയാണ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷന്റെ എക്‌സ്-ഷോറൂം വില. വോക്കൽ വൈറ്റ്, എക്‌സോട്ടിക്ക റെഡ്, ബ്രില്ലിയന്റ് ബ്ലാക്ക്, മാഗ്നേഷ്യോ ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളിലാണ് നൈറ്റ് ഈഗിൾ എഡിഷൻ ഇന്ത്യയിൽ വിപണിയില്‍ എത്തിയിരിക്കുന്നത്.

ആഗോള വിപണിയിൽ കഴിഞ്ഞ വർഷം ആണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷൻ എത്തിയത്. ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൊതിഞ്ഞിരിക്കുന്ന ഘടകങ്ങളാണ് കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷൻ 'സ്പെഷ്യൽ' ആക്കുന്നത്. ഗ്രിൽ, വിൻഡോ ലൈൻ, ജീപ്പ് ബാഡ്ജ് എന്നിവ കറുപ്പിൽ പൊതിഞ്ഞിട്ടുണ്ട്. 18-ഇഞ്ച് അലോയ് വീലുകൾക്കും ഗ്ലോസി ബ്ലാക്ക് നിറമാണ്. കറുപ്പ് നിറത്തിലുള്ള റൂഫ് ആണ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ മറ്റൊരു പ്രത്യേകത.

കറുപ്പ് നിറത്തിലുള്ള ലെതർ അപ്ഹോൾസ്റ്ററിയും ഡാഷ്ബോർഡിലടക്കമുള്ള കറുപ്പ് ട്രിമ്മുമാണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ ഇന്റീരിയറിൽ.  7-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്, ട്രാക്ഷൻ കണ്ട്രോൾ ക്രൂസ് കണ്ട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രെയ്ക്ക്, ഇ-എസ്-സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, കോർണേറിങ് ഫോഗ് ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് കാമറ, 4 എയർ ബാഗുകൾ എന്നിവ കോമ്പസ് നൈറ്റ് ഈഗിൾ എഡിഷന്റെ ഫീച്ചർ, സുരക്ഷാ ഫീച്ചറുകളാണ്.

റഗുലര്‍ കോംപസിലെ 161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനിലും 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിനിലും തന്നെയാണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷനും എത്തുക. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ എൻജിനൊപ്പമുള്ള ഗിയർബോക്‌സ് ഓപ്ഷനുകൾ. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഡീസൽ എൻജിനൊപ്പമുള്ള ഗിയർബോക്സുകൾ.

ജീപ്പിന്റെ 2021 മോഡല്‍ കോംപസ് യുറോപ്യന്‍ വിപണിയില്‍ അടുത്തിടെയാണ് അവതരിപ്പിച്ചത്. പുതിയ എന്‍ജിനും ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് പുതിയ ജീപ്പിന്റെ പ്രത്യേകത. ജീപ്പ് കോംപസിലെ ഇത്തവണത്തെ പ്രധാന പുതുമ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 4xe ഹൈബ്രിഡ് സംവിധാനവുമാണ്.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story