FINANCE

നാല്‍കോയുടെ ഓഹരികള്‍ സ്വന്തമാക്കി ജുന്‍ജുന്‍വാല

Abilaash

16 Oct 2021

മുംബൈ: ജുന്‍ജുന്‍വാല നാല്‍കോ നാഷണല്‍ അലൂമിനിയം കമ്പനി(നാല്‍കോ)യുടെ ഓഹരികള്‍ സ്വന്തമാക്കി. സെപ്റ്റംബര്‍ ക്വാര്‍ട്ടറിലാണ് 2,50,00,000 നാല്‍കോ ഷെയറുകള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള രാരെ എന്റര്‍പ്രൈസസ് സ്വന്തമാക്കിയത്.

കമ്പനിയുടെ 1.36 ശതമാനം ഓഹരികളാണ് അദ്ദേഹം കൈവശം വച്ചിരിക്കുന്നത്. വാര്‍ത്ത വിപണിയില്‍ ചര്‍ച്ചയായതും ഏഴ് ശതമാനം ഉയര്‍ച്ചയാണ് ഓഹരി വിലയില്‍ പ്രകടമായത്. 103 - 105.75 രൂപയായാണ് ഓഹരി വില വര്‍ധിച്ചത്. 100 രൂപ നിരക്കില്‍ തുടര്‍ന്ന ഓഹരിയാണിത്.

രാകേഷ് ജുന്‍ജുന്‍വാല 25 മില്യണ്‍ ഷെയര്‍ വാങ്ങിയ നാല്‍കോയുടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുള്ളതായി വിപണിയില്‍ വാര്‍ത്ത പുറത്തു വരുന്നുണ്ട്. നസറ ടെക്‌നോളജീസ് ആണ് അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു സ്‌റ്റോക്ക്. ഡിജിറ്റല്‍ ഗെയിമിംഗ് മേഖലയിലെ സ്‌റ്റോക്ക് 58 ശതമാനം വര്‍ധനവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story