CORPORATE

റിലയൻസ് ജിയോയുടെ പ്രഖ്യാപനത്തിൽ കണ്ണുതള്ളി ടെലികോം കമ്പനികൾ; വീണ്ടും മുകേഷ് അംബാനിയുടെ ‘ഫ്രീ സൂനാമി’

06 Sep 2019

ന്യൂഏജ് ന്യൂസ്, ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാൻ ഇറങ്ങിയിരിക്കുന്നു. സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തിയിരിക്കുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ സേവനങ്ങൾ നൽകുന്ന സർവീസാണ് ജിയോ ഫൈബർ. ഇതോടെ എതിരാളികളായ ടെലികോം കമ്പനികളെല്ലാം വൻ വെല്ലുവിളിയാണ് നേരിടുന്നത്. 4ജി രംഗത്ത് വൻ തിരിച്ചടി നേരിട്ട കമ്പനികളെ എല്ലാം ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസും വൻ പ്രതിസന്ധിയിലാക്കുമെന്നാണ് വിപണി വൃത്തങ്ങൾ വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡേറ്റാ ശൃംഖലയായ റിലയൻസ് ജിയോയുടെ 'ഫൈബർ ടു ഹോം' പദ്ധതി ഇന്ത്യയിൽ 1600 നഗരങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്. ഓരോ ഇന്ത്യൻ വീടുകളിലേക്കും കണക്ടിവിറ്റി എത്തിക്കുക  എന്ന ദൗത്യം റിലയൻസ് ആരംഭിച്ചത് 2016 സെപ്റ്റംബർ 5 നാണ്.

ഇന്ത്യയിൽ നിലവിലുള്ള ആവറേജ് ബ്രോഡ്ബാൻഡ് സ്പീഡ് 25 എം.ബി.പി.എസ്  ആണ്. ഏററവും വികസിത സാമ്പത്തിക രാജ്യമായ അമേരിക്കയിൽ പോലും 90Mbps ആണ് ബ്രോഡ്ബാൻഡ് സ്പീഡ് ഉള്ളത്. എന്നാൽ ഇൻഡ്യയിൽ ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നത് 100Mbps മുതലാണ്. ഇതു 1 Gbps വരെ എത്തുന്നതാണ് ജിയോയുടെ വാഗ്ദാനം. ആഗോള തലത്തിൽ ഇന്ത്യ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകുന്ന 5 രാജ്യങ്ങളിൽ ഒന്നാകും.


വരാൻ പോകുന്ന ജിയോ ഫൈബർ സേവനങ്ങൾ

 • അൾട്രാ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് (1Gbps വരെ)
 • സൗജന്യമായി ഇന്ത്യക്കകത്തും, രാജ്യാന്തര കോളുകളും, കോണ്ഫറൻസ് കോളുകളും
 • ടിവി വീഡിയോ കോളിങ് , കോണ്ഫറന്സും
 • വിനോദ് ഒ.റ്റി.റ്റി അപ്പ്ലിക്കേഷനുകൾ
 • ഗെയിമിംഗ്
 • ഹോം നെറ്റവർകിംഗ്‌ 
 • ഉപകരണങ്ങളുടെ സുരക്ഷിതത്വം
 • വി ആർ അനുഭവം
 •  ഏറ്റവും മികച്ച ഉള്ളടക്കമുള്ള പ്ലാറ്ഫോമുകൾ


മാസംതോറുമുള്ള പദ്ധതികൾ

 • 699 രൂപയിൽ തുടങ്ങി 8499 രൂപ വരെയുള്ള ജിയോ ഫൈബർ പ്ലാനുകൾ
 • ഏറ്റവും കുറഞ്ഞ പ്ലാനുകൾപ്പോലും 100Mbps സ്പീഡ് തുടരുന്നു
 • ഒരു ജി ബി വരെ സ്പീഡ് ലഭിക്കുന്ന പ്ലാനുകൾ
 • മുകളിൽ പറഞ്ഞരിക്കുന്ന പ്ലാനുകളിലേക്കു എത്താവുന്നവയാണ് എല്ലാ താരിഫ് പദ്ധതികളും.
 • ആഗോള മേഖലയിലുള്ള നിരക്കിന്റെ പത്തിലൊന്ന് നിരക്കിലാണ് ഇന്ത്യയിൽ ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നത്. വിവിധ സാമ്പത്തിക നിലയനുസരിച്ചുള്ള പദ്ധതികൾ ലഭ്യമാകുന്നതിലൂടെ എല്ലാ ഇന്ത്യകാരിലേക്കും സേവങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.


ദീർഘകാല പദ്ധതികൾ

 • കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന 3, 6, 12 മസങ്ങളിലുള്ള പദ്ധതികൾ ലഭ്യമാണ്.
 • ബാങ്കുകളുമായി ബന്ധിപ്പിച്ച് ഈ.എം.ഐ പദ്ധതികൾ


ജിയോ ഫൈബർ വെൽകം ഓഫർ

 • എല്ലാ ജിയോ ഫൈബർ ഉപയോക്താക്കൾക്കും ജിയോ ഫൈബർ വാർഷിക പദ്ധതികൾ സബ്സ്ക്രൈബ് ചെയ്യാനുള്ള സൗകര്യം
 • ജിയോ ഫൈബർ വാർഷിക പദ്ധതിയ്ക്കൊപ്പം താഴെപറയുന്ന ആനുകൂല്യങ്ങൾ ലഭ്യമാകും.
 • ജിയോ ഹോം ഗേറ്റ്വേ 
 • ജിയോ 4K സെറ്റ് ടോപ്പ് ബോക്സ്
 • ടെലിവിഷൻ സെറ്റ് (ഗോൾഡ്‌ പ്ലാൻ മുതൽ)
 • നിങ്ങളുടെ പ്രിയപ്പെട്ട ഒറ്റിറ്റി അപ്പകിക്കേഷൻകളുടെ വറിക്കാരകാനുള്ള സൗകര്യം
 • അൺ‌ലിമിറ്റഡ് വോയിസ് ഡേറ്റ

ഞങ്ങളുടെ ഉപഭോക്താക്കളുടെ താൽപര്യങ്ങളും ആഗ്രഹങ്ങളുമാണ് ജിയോയുടെ ഓരോ പുതിയ കൾവെപ്പുകളുടെയും പിന്നിലെന്നും അതിശയിപ്പിക്കുന്ന സേവനങ്ങളുമായി അടുത്ത പടിയിലേക്കു ജിയോ മുന്നേറുമെന്നും റിലയൻസ് ജിയോ ഇന്ഫോകോം ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു. ജിയോ ഫൈബറിന്റെ ആദ്യ ഉപയോക്താക്കളായ 5 ലക്ഷം പേരുടെ അനുഭവങ്ങളാണ് ഏറ്റവും മികച്ച രീതിയിൽ സേവനങ്ങൾ രൂപപ്പെടുത്താൻ സഹായിച്ചതെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: jio-fiber-launch-plans-price-landline-service-home-phone-preview-offer-migration

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story