TECHNOLOGY

വിശ്വസനീയമായ വിദേശ കമ്പനികളില്‍നിന്ന് 5G ഉപകരണങ്ങള്‍ വാങ്ങാന്‍ ജിയോയ്ക്ക് അനുമതി

Abilaash

05 Jan 2022

റിക്സണ്, നോക്കിയ, സിസ്കോ, ഡെല് തുടങ്ങിയ കമ്പനികളില് നിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങള് വാങ്ങാന് റിലയന്സ് ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗണ്സില് സെക്രട്ടേറിയറ്റ് അനുമതി നല്കി.

ഇതോടെ മറ്റ് ടെലികോം കമ്പനികള്ക്കും എറിക്സണ് ഉള്പ്പടെയുള്ള കമ്പനികളില് നിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങള് വാങ്ങാന് കഴിയും. ദേശീയ സുരക്ഷാ നിര്ദേശങ്ങള് പാലിക്കുന്ന കമ്പനികളില് നിന്നാണ് ഉപകരണങ്ങള് വാങ്ങുക. 'വിശ്വസ്തത'യുള്ള കമ്പനികളില് നിന്ന് വാങ്ങാമെന്നാണ് നിര്ദേശം.

ഇതിന്റെ ആദ്യഘട്ടമായി ഉത്പന്ന നിര്മാതാക്കളെ വിശ്വസനീയമായ കമ്പനികളായി അംഗീകരിക്കണം. അവരുടെ ഉത്പന്നവും ഇതേ വിഭാഗത്തിലെ സര്ട്ടിഫിക്കേഷന് സ്വന്തമാക്കിയിരിക്കണമെന്നുമുണ്ട്. അതേസമയം, റിലയന്സ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത്. സാംസങിന്റെ ഉപകരണങ്ങള്ക്ക് സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

4ജിക്കായി സാംസങിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില് 5ജി പരീക്ഷണം നടത്തുന്നതിനും ഇതേ കമ്പനിയുടെ ഉപകരണങ്ങളാണ് ജിയോ താല്ക്കാലികമായി പ്രയോജനപ്പെടുത്തിയത്. അതോടൊപ്പംതന്നെ 5ജിക്കായി സ്വന്തം സാങ്കേതിക വിദ്യ ജിയോ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ഉപകരണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവെ ടെക്നോളജീസിനോട് കൂടുതല് രേഖകള് ഹാജരാക്കാന് സര്ക്കാര് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ കമ്പനികളുടെ ഉപകരണങ്ങള്ക്ക് അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ലക്ഷ്യത്തില് കമ്പനികള് ഒരു ചുവടുകൂടി മുന്നോട്ടു വെച്ചുവെന്നു പറയാം.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ