LAUNCHPAD

കാത്തിരിപ്പുകൾക്ക് അവസാനമാകുന്നു; റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിന്റെ പ്രഖ്യാപനം ജൂലൈയിൽ, 600 രൂപയ്ക്ക് ജിയോ ഗിഗാഫൈബറിന്റെ ബ്രോഡ്ബാൻഡ്, ഹോംടിവി, ലാൻഡ് ലൈൻ സേവനങ്ങൾ

22 Jun 2019

ന്യൂഏജ് ന്യൂസ്, ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത മാസം നടക്കുന്ന എജിഎം മീറ്റിങ്ങിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഒരു വർഷം മുൻപ് അവതരിപ്പിച്ച ഗിഗാഫൈബറിന്റെ നിരക്കുകളും മറ്റു വിശദമായ വിവരങ്ങളും വൈകാതെ ഉണ്ടാകും.

വിവിധ വെബ്സൈറ്റുകളിലും മറ്റു കേന്ദ്രങ്ങളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 2500 രൂപയ്ക്ക് തന്നെ ഗിഗാഫൈബർ കണക്‌ഷൻ നൽകുമെന്നാണ്. നേരത്തെ 4500 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു സൂചന ലഭിച്ചിരുന്നത്. എന്നാൽ 2500 രൂപയ്ക്കും കണക്‌ഷൻ നൽകാൻ വേണ്ട ഡിവൈസുകൾ ലഭ്യമാക്കുമെന്നാണ് അറിയുന്നത്. സാങ്കേതികമായി ചില ഫീച്ചറുകളും വേഗവും കുറവുള്ള ഡിവൈസുകളായിരിക്കും 2500 രൂപയ്ക്ക് നൽകുക.

പ്രതിമാസം 600 രൂപയാണ് ഈടാക്കുക. 600 രൂപ പ്ലാനിൽ 50 എംബിപിഎസ് വേഗത്തിലുള്ള ഇന്റർനെറ്റ് ഉപയോഗിക്കാം. 100 എംബിപിഎസ് വേഗമുളള കണക്‌ഷനു മാസം 1000 രൂപ നൽകേണ്ടിവരും. എന്നാൽ ഏതു നിരക്കിലുള്ള കണക്‌ഷണുകൾ എടുത്താലും ഉപഭോക്താക്കൾക്ക് ജിയോഹോം ടിവി, ലാൻഡ് ലൈൻ കോൾ സേവനങ്ങൾ ഫ്രീയായി നൽകും.

സെക്കൻഡുകൾ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ഗിഗാഫൈബർ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭിക്കും. ഗിഗാ ഫൈബർ സബ്സ്ക്രിപ്ഷൻ താരീഫുകളെ കുറിച്ച് ജിയോ ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ജിയോ ബ്രോഡ്ബാൻഡിന് ഈടാക്കുക എന്നാണ്. ഗിഗാ ഫൈബർ വഴിയുള്ള സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതു വരെ മൂന്ന് സർവീസുകളും ഒരു വർഷം ഫ്രീയായി ഉപയോഗിക്കാം.

ഗിഗാഫൈബറിന്റെ കൂടെ ലഭിക്കുന്ന ഒപിറ്റിക്കൽ നെറ്റ്‌വർക്ക് തെർമിനൽ (ഒഎൻടി) ബോക്സ് റൗട്ടർ വഴി നിരവധി ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാനാകും. മൊബൈൽ ഫോണുകൾ, സ്മാർട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട് ഡിവൈസുകൾ തുടങ്ങി 40 മുതൽ 45 ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് ഒഎൻടി ബോക്സ് റൗട്ടർ. ഏകദേശം 600 ചാനലുകളാണ് ജിയോ ടിവി ഓഫർ ചെയ്യുന്നത്. മറ്റ് സ്മാർട് ഹോം സർവീസുകൾ കൂടി വേണ്ടവർക്ക് ഒരു മാസത്തേക്ക് ആയിരം രൂപ വരെ പ്രതിമാസം നൽകേണ്ടി വരും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story