LAUNCHPAD

റിലയൻസ് ജിയോ ജിഗാഫൈബര്‍ പ്രതിമാസ നിരക്ക് പ്രഖ്യാപിച്ചു; പ്രതിമാസ നിരക്ക് 600 രൂപ, സ്മാര്‍ട്ട് ഹോം നെറ്റ് വര്‍ക്കുമായി 40 ഉപകരണങ്ങള്‍ ബന്ധിപ്പിക്കുന്നതിന് 1000 രൂപ

23 Apr 2019

ന്യൂഏജ് ന്യൂസ്, മുംബൈ: റിലയന്സ് ജിയോയുടെ ബ്രോഡ്ബാന്ഡ്-ലാന്ഡ്ലൈന്-ടിവി എന്നിവയുടെ പ്രതിമാസ നിരക്ക് 600 രൂപയായിരിക്കും.

സ്മാര്ട്ട് ഹോം നെറ്റ് വര്ക്കുമായി 40 ഉപകരണങ്ങള് ബന്ധിപ്പിക്കുന്നതിന് 1000 രൂപവരെയായിരിക്കും ഈടാക്കുക.

റിലയന്സ് ജിയോ ജിഗാഫൈബറാണ് കുറഞ്ഞ ചെലവില് അതിവേഗ ഇന്റര്നെറ്റും ലാന്ഡ്ലൈന് സര്വീസും ടിവി ചാനലുകളും നല്കുക.

നിലവില് ന്യൂഡല്ഹിയിലും മുംബൈയിലും പരീക്ഷണാടിസ്ഥാനത്തില് ജിയോ ജിഗാഫൈബര് സേവനം നല്കുന്നുണ്ട്. 100 എംബിപിഎസ് വേഗത്തിലുള്ള ഡാറ്റ സൗജന്യമായാണ് അവിടെ നല്കുന്നത്.

റൂട്ടറിനുള്ള നിരക്കായ 4,500 രൂപ ഒറ്റത്തവണത്തെ നിക്ഷേപമായി മാത്രം ഈടാക്കിയാണ് അവിടെ കണക്ഷന് നല്കിയത്.

ഒരുവര്ഷത്തേയ്ക്ക് വരിസംഖ്യയൊന്നും ഈടാക്കാതെയായിരിക്കും സേവനം നല്കുക. ലാന്ഡ്ലൈനില് പരിധിയില്ലാതെ കോള് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഇന്റര്നെറ്റ് വഴിയായിരിക്കും ടെലിവിഷന് ചാനലുകള് ലഭ്യമാക്കുക.

ഒഎന്ടി(ഒപ്ടിക്കല് നെറ്റ് വര്ക്ക് ടെര്മിനല്) ബോക്സ് റൂട്ടര് വഴിയായിരിക്കും പ്രവര്ത്തനം. മൊബൈല് ഫോണ്, സ്മാര്ട്ട് ടിവി, ലാപ്ടോപ്, ടാബ് ലെറ്റ് തുടങ്ങി 45 ഓളം ഉപകരണങ്ങള് ബന്ധിപ്പിക്കാന് റൂട്ടറില് സൗകര്യമുണ്ടാകും.

1,100 നഗരങ്ങളിലാകും ആദ്യഘട്ടത്തില് സേവനം നല്കുകയെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല് 1,600 നഗരങ്ങളില് സേവനം നല്കിയാകും പ്രവര്ത്തനം തുടങ്ങുകയെന്ന് ബന്ധപ്പെട്ടവര് സൂചിപ്പിച്ചു.



Related News


Special Story