TECHNOLOGY

'ജിയോ മീറ്റ്' ആപ്പിന്റെ സവിശേഷതകൾ എന്തെല്ലാം? അറിയാം ജിയോയുടെ പുത്തൻ ആപ്പിന്റെ വിശേഷങ്ങൾ

Newage News

04 Jul 2020

വീഡിയോ കോണ്ഫറന്സിങ് സേവനമായ ജിയോ മീറ്റ് അവതരിപ്പിച്ചു. ഗൂഗിള് പ്ലേ സ്റ്റോറിലും ആപ്പിള് ആപ്പ് സ്റ്റോറിലും ജിയോ മീറ്റ് ആപ്പ് ലഭിക്കും. സൂം, ഗൂഗിള് മീറ്റ്, സ്കൈപ്പ്, മൈക്രോസോഫ്റ്റ് ടീംസ് പോലുള്ള സേവനങ്ങളുമായാണ് ജിയോ മീറ്റ് വിപണിയില് മത്സരിക്കുക. ഇന്ത്യന് നിര്മിത സേവനമെന്ന പരിഗണനയും ജിയോ മീറ്റിന് പ്രയോജനപ്പെടുത്താനാവും.

നിലവില് ആപ്പിള് ആപ്പ്സ്റ്റോറില് 4.8 റേറ്റിങ്ങും ഗൂഗിള് പ്ലേ സ്റ്റോറില് 4.6 റേറ്റിങ്ങുമാണ് ജിയോ മീറ്റ് ആപ്പിനുള്ളത്. ആന്ഡ്രോയിഡില് ഒരു ലക്ഷം പേര് ഇത് ഡൗണ്ലോഡ് ചെയ്തിട്ടുണ്ട്.

രണ്ട് പേര്ക്ക് പരസ്പരം കണ്ട് സംസാരിക്കാനും 100 പേരെ വരെഉള്പ്പെടുത്തി വീഡിയോ കോണ്ഫറന്സ് നടത്താനും ജിയോ മീറ്റ് ഉപയോഗിക്കാം.

നിങ്ങളുടെ മൊബൈല് നമ്പര്, പേര്, ഇമെയില് ഐഡി എന്നിവ നല്കി മീറ്റിങ്ങുകള് ആരംഭിക്കാം. ഒരു മീറ്റിങ്ങില് പങ്കെടുക്കാന് അക്കൗണ്ട് നിര്മിക്കേണ്ട ആവശ്യമില്ലെങ്കിലും പുതിയൊരു മീറ്റിങ് സ്വന്തമായി ആരംഭിക്കാന് ജിയോ മീറ്റ് അക്കൗണ്ട് വേണം.

സൂം ആപ്പിലെ പോലെ മീറ്റിങ്ങുകള് ഷെഡ്യൂള് ചെയ്യാനും മീറ്റിങ് കോഡുകള് മറ്റുള്ളവര്ക്ക് പങ്കുവെക്കാനും സാധിക്കും. 24 മണിക്കൂര് നേരം തടസമില്ലാതെ ജിയോ മീറ്റില് മീറ്റിങ് നടത്താം. ഓരോ മീറ്റിങ്ങിനും പാസ് വേഡ് സംരക്ഷണം ഉണ്ടാവും. സ്ക്രീന് ഷെയറിങ് സൗകര്യവും ജിയോ മീറ്റില് നല്കിയിട്ടുണ്ട്.

ഇതിലെ വെയ്റ്റിങ് റൂം ഓപ്ഷന് ഉപയോഗിച്ച് മീറ്റങ്ങില് ആളുകള് ചേരുന്നത് തടഞ്ഞുവെക്കാനാവും. മീറ്റിങ് തുടങ്ങിയ ആളുടെ അനുവാദമില്ലാതെ ആര്ക്കും അതില് പ്രവേശിക്കാനാവില്ല.

ഒരേസമയം അഞ്ച് ഉപകരണങ്ങളില് വരെ ജിയോ മീറ്റ് ഉപയോഗിക്കാനാവും. യാത്രയ്ക്കിടയില് മീറ്റിങ്ങില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്ക്കായി സേഫ് ഡ്രൈവിങ് മോഡ് എന്നൊരു സൗകര്യവും ജിയോ മീറ്റില് ഒരുക്കിയിട്ടുണ്ട്.

Content Highlights: jio meet video conferencing app launched in india by reliance

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ