TECHNOLOGY

ബ്രോഡ്ബാൻഡ് മേഖലയിലും ജിയോയ്ക്കെതിരെ പിടിച്ചുനിൽക്കാൻ എയർടെൽ ഉൾപ്പെടെയുള്ള കമ്പനികൾ; വി-ഫൈബർ പ്ലാനുകൾക്ക് 1000 ജിബി വരെ അധിക ഡേറ്റ നൽകുന്ന വൻ ഓഫറുകൾ പ്രഖ്യാപിച്ചു

24 Aug 2019

ന്യൂഏജ് ന്യൂസ്, ടെലികോം മേഖലയ്ക്ക് ശേഷം രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖലയിലും മൽസരം തുടങ്ങിയിരിക്കുന്നു. കാരണം  അടുത്തിടെ പ്രഖ്യാപിച്ച ജിയോ ഫൈബർ തന്നെയാണ്. എന്നാൽ റിലയൻസ് ജിയോ ഇതുവരെ പ്ലാനുകൾ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ 5 ന് മുൻപോ ശേഷമോ കമ്പനി ജിയോ ഫൈബറിന്റെ പ്ലാൻ വിലകൾ വെളിപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. സെപ്റ്റംബർ 5 മുതൽ രാജ്യത്ത് എല്ലാവർക്കും ജിയോ ഫൈബർ ലഭ്യമാകും. 

ജിയോയുമായി മത്സരിക്കാൻ എയർടെൽ പോലുള്ള മറ്റ് കമ്പനികൾ അവരുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിഷ്കരിക്കുകയും അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എയർടെലിന്റെ മൂന്ന് വി-ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഇപ്പോൾ ആറുമാസത്തേക്ക് 1000 ജിബി അധിക ഡേറ്റയാണ് വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

എയർടെൽ ബേസിക് പ്ലാൻ, എയർടെൽ എന്റർടൈൻമെന്റ് പ്ലാൻ, എയർടെൽ പ്രീമിയം പ്ലാൻ എന്നീ പ്ലാനുകളിലാണ് ഓഫറുകൾ നൽകുക. ഈ മൂന്ന് എയർടെൽ വി-ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളും 1000 ജിബി വരെ അധിക ഡേറ്റ വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്ലാനുകളും ആറുമാസത്തെ സാധുതയോടെയാണ് വരുന്നത്. എയർടെൽ ബേസിക് പ്ലാനിന്റെ വില 799 രൂപയും എയർടെൽ എന്റർടൈൻമെന്റ് പ്ലാൻ 1,099 രൂപയുമാണ്. 1,599 രൂപ വിലയുള്ള എയർടെൽ പ്രീമിയം പ്ലാനിൽ കൂടുതൽ അധിക ഡേറ്റ ലഭിക്കും. അധിക ഓഫറിൽ നിന്നുള്ള ഉപയോഗിക്കാത്ത ഡേറ്റ ആറു മാസത്തെ സാധുത കഴിഞ്ഞാൽ അടുത്ത മാസങ്ങളിലേക്ക് കൈമാറില്ലെന്ന് എയർടെൽ സ്ഥിരീകരിച്ചു.

എയർടെൽ ബേസിക് പ്ലാൻ, എയർടെൽ എന്റർടൈൻമെന്റ് പ്ലാൻ, എയർടെൽ പ്രീമിയം പ്ലാൻ അധിക ഡേറ്റ ഓഫർ പ്ലാനുകൾ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. അധിക ഡേറ്റ ഓഫറുള്ള പ്ലാനുകൾ ഔദ്യോഗിക എയർടെൽ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ