CORPORATE

കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് റിലയൻസിന്റെ ജിയോമാര്‍ട്ട്

Newage News

25 May 2020

മുംബൈ: റിലയന്‍സ് ജിയോയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ജിയോമാര്‍ട്ട് കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നവിമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പ്രവര്‍ത്തനം മൈസുരു, വിശാഖപട്ടണം, കോയമ്പത്തൂര്‍, ഡെറാഡൂണ്‍, ഭട്ടിന്ദ തുടങ്ങി 200 നഗരങ്ങളിലേയ്ക്കാണ് ഇപ്പോല്‍ വ്യാപിപ്പിച്ചിരിക്കുന്നത്.

ജിയോമാര്‍ട്ട് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴി ഓര്‍ഡര്‍ നല്‍കുന്നതിനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്പും വൈകാതെ എത്തുന്നതാണ്. സൈറ്റ് തുറന്നുവരുമ്പോള്‍ നിങ്ങളുടെ പിന്‍കോഡ് നല്‍കിയാല്‍ അവിടെ സേവനം ലഭ്യമാകുമോയെന്ന് അറിയാന്‍ സാധിക്കും.

50,000ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ സൈറ്റുവഴി വാങ്ങാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഡെലിവറി ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.

റിലയന്‍സ് റീട്ടെയില്‍ സ്മാര്‍ട്ട്, റിലയന്‍സ് ഫ്രഷ് സ്റ്റോറുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. റിലയന്‍സ് സ്മാര്‍ട്ട് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് ജിയോമാര്‍ട്ട് ഡോട്ട്കോമിലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്.

ഇന്ത്യന്‍ ഇ കൊമേഴ്‌സ് രംഗത്ത് ശക്തരായി നില്‍ക്കുന്ന ആമസോണിനും ഫ്ളിപ്കാര്‍ട്ടിനും ജിയോമാര്‍ട്ട് കനത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. രാജ്യവ്യാപകമായി മൂന്നുകോടി കച്ചവടക്കാരെ ശൃംഖലയുടെ ഭാഗമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്നാണ് കഴിഞ്ഞ വാര്‍ഷികയോഗത്തില്‍ മുകേഷ് അംബാനി പറഞ്ഞിരുന്നത്. . ഇതുവഴി ഗ്രാമീണ മേഖലയിലേക്ക് കടന്നു ചെല്ലാനാണ് കമ്പനിയുടെ ശ്രമം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story