TECHNOLOGY

ടെക്‌ മേഖലയില്‍ തൊഴിലവസരം വര്‍ധിക്കുന്നു

Newage News

22 Jun 2021

മുംബൈ: കോവിഡിനിടയിലും ടെക്‌നോളജി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. മേയില്‍ രാജ്യത്താകമാനം മറ്റു മേഖലകളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞപ്പോഴാണ്‌ ടെക്‌ മേഖലയുടെ കുതിപ്പ്‌. പ്രാദേശിക ലോക്ക്‌ഡൗണുകളില്‍ ഇളവുകള്‍ വന്നതോടെ ഐടി സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായതാണ്‌ തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

മേയില്‍ രാജ്യത്ത്‌ പുതിയ തൊഴിലവസരങ്ങളില്‍ രണ്ടു ശതമാനം കുറവുണ്ടായെന്നാണു റിപ്പോര്‍ട്ട്‌. ബാങ്കിങ്‌ മേഖലയിലെ തൊഴിലവസരങ്ങള്‍ 12 ശതമാനം കുറഞ്ഞു. റീട്ടെയില്‍ മേഖലയില്‍ 16 ശതമാനവും ഉപഭോക്‌തൃ മേഖലയില്‍ 12 ശതമാനവും കുറവ്‌ രേഖപ്പെടുത്തി. അതേസമയം ഇന്‍ഷുറന്‍സ്‌ മേഖലയില്‍ അഞ്ചു ളതമാനം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. ടെക്‌ മേഖലയില്‍ സോഫ്‌റ്റ്വേര്‍ ഡെവലപ്പര്‍, ക്ലൗഡ്‌ ആന്‍ഡ്‌ ഡേറ്റാ എന്‍ജിനിയര്‍ എന്നീ തസ്‌തികകളില്‍ 12- 16 ശതമാനം ആളുകളാണ്‌ പുതിയതായി നിയമിക്കപ്പെട്ടത്‌. സെയില്‍സ്‌, മാര്‍ക്കറ്റിങ്‌, സൈറ്റ്‌ എന്‍ജിനിയറിങ്‌, എച്ച്‌.ആര്‍, ഫിനാന്‍സ്‌, പ്ര?ജക്‌ട് മാനേജര്‍ തസ്‌തികകളില്‍ തൊഴിലവസരങ്ങള്‍ കുറവായിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ