Newage News
09 Nov 2020
വാഷിംങ്ടണ്‍: അമേരിക്കയിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ സമഗ്രമായി പൊളിച്ചെഴുതാൻ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ബൈഡൻ റദ്ദാക്കും.
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കും. പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ട്രംപിന്റെ കാലത്ത് ഏറെ വഷളായ ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. അഞ്ചു ലക്ഷം ഇന്ത്യക്കാർക്ക് എങ്കിലും ഗുണമുണ്ടാകുന്ന തരത്തിൽ കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്താനും ആലോചനയുണ്ട്.
ഈ വിഷയങ്ങളിൽ എല്ലാം പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരുത്തൽ ഉത്തരവുകൾ പുറപ്പെടുവിക്കാനാണ് തീരുമാനം. ജനുവരി ഇരുപതിന് അധികാരമേറ്റയുടൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബൈഡൻ ഇതിനകം തയാറാക്കാൻ തുടങ്ങിക്കഴിഞ്ഞു.