LAUNCHPAD

ജോണ്‍സണ്‍- ഹിതാച്ചി ഗ്ലോബല്‍ സെന്റര്‍ തുറന്നു

09 Oct 2019

കൊച്ചി: ജോണ്‍സണ്‍ കണ്‍ട്രോള്‍സിന്റേയും ഹിതാച്ചി എയര്‍ കണ്ടീഷനിങ്ങിന്റേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. ഇചതിന്റെ ഭാഗമായി ജോണ്‍സണ്‍- ഹിതാച്ചി ഗ്ലോബല്‍ സെന്റര്‍ ഗുജറാത്തിലെ കാദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 157 കോടി രൂപയാണ് മൊത്തം ചെലവ്. 

കമ്പനിയുടെ ലോകോത്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗാര്‍ഹിക എയര്‍കണ്ടീഷണറുകളും വ്യാവസായിക പാക്കേജ്ഡ് എയര്‍ കണ്ടീഷണറുകളും ഇന്ത്യ, ദക്ഷിണപൂര്‍വ്വേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നീ വിപണികള്‍ക്കുവേണ്ടി ഇവിടെ നിര്‍മിക്കും. 

150 എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ 300-ലേറെ വിദഗ്ദ്ധ തൊഴിലാളികള്‍ ഇവിടെയുണ്ട്. റിസര്‍ച്ച് ആന്റ് ടെസ്റ്റിങ്ങ് ലബോറട്ടറികള്‍, റിലയബിലിറ്റി ലാബ്, ആനുവല്‍ പെര്‍ഫോമന്‍സ് ഫാക്ടര്‍ ലാബ്, ഇലക്ട്രോ മാഗ്നറ്റിക് കോംപാറ്റിബിലിറ്റി ലാബ്, ഇലക്ട്രോണിക് ലാബ് തുടങ്ങി നിരവധി ലബോറട്ടറികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. എഞ്ചിനിയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ അനന്തസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലാബുകളുടെ ഉദ്ദേശ്യം. 

യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, സിമുലേഷന്‍, കണ്‍ട്രോള്‍സ്, ഡിസൈന്‍ ക്വാളിറ്റി, പ്രോജക്റ്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ പ്രോജക്റ്റുകള്‍ക്കും ഇവിടെ സംവിധാനം ഉണ്ട്. 

ആഗോളതല സാന്നിദ്ധ്യം ശക്തമാക്കാന്‍, ഇന്ത്യയിലെ ഗ്ലോബല്‍ ഡവലപ്‌മെന്റ് സെന്റര്‍ നിര്‍ണായക ചവിട്ടുപടിയാണെന്ന്, ജോണ്‍സണ്‍ കണ്‍ട്രോള്‍സ് ഹിതാച്ചി എയര്‍കണ്ടീഷണിംഗ് സി ഇ ഒ ഫ്രാന്‍സ് സെര്‍വിങ്ക പറഞ്ഞു. 

കമ്പനിയുടെ ഇന്ത്യന്‍ നിര്‍മിത ഉല്പന്നങ്ങള്‍ക്ക് പശ്ചിമേഷ്യ ആഫ്രിക്ക, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വന്‍ സ്വീകാര്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കമ്പനിയുടെ നാലാമത്തെ ഗ്ലോബല്‍ ഡവലപ്‌മെന്റ് സെന്ററാണിത്. രണ്ടെണ്ണം ജപ്പാനിലും ഒരെണ്ണം ചൈനയിലുമാണുള്ളത്. ഗുജറാത്തിലെ സെന്റര്‍ മുഖ്യമന്ത്രി വിജയ് ഭായ് രൂപാനിയും ഉപമുഖ്യമന്ത്രി നിഥിന്‍ ഭായ് പട്ടേലും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ജോണ്‍സണ്‍ കണ്‍ട്രോള്‍സ്- ഹിതാച്ചി എയര്‍കണ്ടീഷണിംഗ് സി എം ഡി ഗുര്‍മീത് സിങ്ങും പങ്കെടുത്തു. 



Related News


Special Story