TECHNOLOGY

കെ ഫോൺ പദ്ധതിക്ക് റഗുലേറ്ററി കമ്മിഷന്റെ അനുമതി വേണ്ട: വൈദ്യുതി ബോർഡ്

Newage News

02 Jun 2020

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനു സർക്കാർ ആരംഭിച്ച കെ ഫോൺ പദ്ധതിക്കു തങ്ങളുടെ മുൻകൂർ അനുമതി വേണമെന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ബോർഡ്, കമ്മിഷനു മറുപടി നൽകും. പ്രത്യേക പെറ്റിഷൻ ഫയൽ ചെയ്യാനും തീരുമാനിച്ചു.

വൈദ്യുതി ബോർഡിന്റെ ലൈനുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്നതിനും കരാർ ഒപ്പിടുന്നതിനും നിയമപ്രകാരം കമ്മിഷന്റെ മുൻകൂർ അനുമതി വേണ്ടെന്ന മറുപടിയാണു ബോർഡ് നൽകുക. ഇക്കാര്യം കമ്മിഷനെ അറിയിച്ചാൽ മതിയെന്നാണു നിയമത്തിൽ പറയുന്നത്.ഇതു കത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു. 

കത്ത് അപര്യാപ്തമാണെങ്കിൽ നിശ്ചിത മാതൃകയിൽ ഫീസ് അടച്ചു പെറ്റീഷൻ ഫയൽ ചെയ്യാമെന്നും ബോ‍ർഡ് അറിയിക്കും. കമ്മിഷൻ ആവശ്യപ്പെടുന്നതനുസരിച്ചു തുടർ നടപടി ഉണ്ടാകും.ഉത്തരവിനെതിരെ തൽക്കാലം അപ്പീൽ പോകേണ്ടെന്നും ബോർഡ് തീരുമാനിച്ചു. 

പ്രശ്നം ഇരുകൂട്ടർക്കും ക്ഷീണമുണ്ടാകാത്ത വിധത്തിൽ പരിഹരിക്കാനുള്ള ശ്രമമാണു സർക്കാർ തലത്തിൽ നടക്കുന്നത്.20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റും 30,000 സർക്കാർ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റും നൽകുന്ന പദ്ധതി അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ വൈകരുതെന്നു സർക്കാരിനു നിർബന്ധമുണ്ട്.

കമ്മിഷനെ ബോധ്യപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സ്വതന്ത്ര സ്ഥാപനമാണെന്നും അവർ സംശയങ്ങൾ ചോദിക്കുന്നതു സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി ബോർഡ് കൃത്യമായ വിശദീകരണം നൽകി കമ്മിഷനെ വസ്തുതകൾ ബോധ്യപ്പെടുത്തും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ