CORPORATE

സ്‌പൈസ് ജെറ്റിനെതിരെ കേസുമായി കലാനിധി മാരന്‍

Newage News

29 Oct 2020

ചെന്നൈ: സ്പൈസ് ജെറ്റിനെതിരെ സണ്‍ഗ്രൂപ്പിന്റെ പോര് മുറുകുന്നു. സ്‌പൈസ് ജെറ്റ് പണം നല്‍കിയില്ലെന്നാരോപിച്ച്് സണ്‍ ഗ്രൂപ്പ് ഉടമയും സ്പൈസ് ജെറ്റിന്റെ മുന്‍ പ്രൊമോട്ടറുമായ കലാനിധി മാരന്‍ ഡല്‍ഹി  ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.  നേരത്തെയുളള കോടതി ഉത്തരവ് പ്രകാരം 243 കോടി രൂപ സണ്‍ ഗ്രൂപ്പ് ചെയര്‍മാന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.  സ്പൈസ് ജെറ്റിന്റെ നിലവിലെ പ്രമോട്ടറായ അജയ് സിംഗിന്റെ ഓഹരി പങ്കാളിത്തമാണ് കലാനിധി മാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2015 ലാണ് കടക്കെണിയെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ ഓഹരികള്‍ മാരന്‍ കുടുംബം അജയ് സിംഗിന് കൈമാറിയത്. 58.5 ശതമാനം ഓഹരികളാണ് കൈമാറിയിരുന്നത്. ഉടമ്പടി പ്രകാരം സ്പൈസ് ജെറ്റിന്റെ 18.9 കോടി ഓഹരി വാറന്റും മുന്‍ഗണനാ ഓഹരികളും മാരന്‍ കുടുംബത്തിന് കൈമാറണം. ഇതിന് സ്‌പൈസ് ജെറ്റ് തയ്യാറാകാതെ വന്നതോടെയാണ് കാര്യങ്ങള്‍ നിയമ യുദ്ധത്തിലേക്ക് നീങ്ങിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story