LAUNCHPAD

ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

11 Oct 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ്ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തില്‍ മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു. ഓഫറിന്റെ ഭാഗമായിഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വര്‍ണനാണയം സ്വന്തമാക്കാന്‍ അവസരമുണ്ട്.

ഈ കാലയളവില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. കൂടാതെ ഓരോ പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി സ്വര്‍ണനാണയവും ലഭിക്കും.


ജോലിസ്ഥലത്ത് അണിയാനും വധുക്കള്‍ക്ക് അണിയാനും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഡയമണ്ട് ആഭരണങ്ങളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്സ് ഒരുക്കുന്നത്. കൂടാതെ ദീപാവലികാലത്തേയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭ്യമാക്കുന്ന ‘ബിഗ് ഡയമണ്ട് സെയില്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 30 വരെയായിരിക്കും ഈ ഓഫറിന്റെകാലാവധി.

പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടെയും കാലമാണ്ദീപാവലിയെന്ന് കല്യാണ്‍ ജൂവലേഴ്സ്ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പുതിയ സ്വര്‍ണം വാങ്ങാനുള്ള ശുഭാവസരംകൂടെയാണ്ദീപാവലി.

ഈ ഉത്സവത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട്താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവവും ഏറ്റവും മികച്ച ആഭരണങ്ങളും ഓഫറുകളുമാണ് നല്കുന്നത്. വമ്പന്‍ ഇളവുകളിലൂടെ ഈ ഉത്സവത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കാനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പുനല്കുവാനുമാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കും. കല്യാണ്‍ തുടക്കമിട്ട ഈ പ്രത്യേക ഉദ്യമം സ്ഥിരം ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കണമെന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. ഒട്ടേറെ ശുദ്ധിപരിശോധനയ്ക്ക് വിധേയമായി ബിഐഎസ്ഹാള്‍മാര്‍ക്ക് പതിച്ച ആഭരണങ്ങള്‍ കൈമാറുമ്പോഴും മാറ്റിവാങ്ങുമ്പോഴും ശുദ്ധിയുടെ മൂല്യം ഉറപ്പുനല്കുന്നതാണ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം.

കൂടാതെ ഇതുപയോഗിച്ച് കല്യാണ്‍ ഷോറൂമുകളില്‍നിന്ന് ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനും കഴിയും.

അനുപമമായ രൂപകല്‍പ്പനയിലുള്ള നവീനവും പരമ്പരാഗതവുമായ കമ്മലുകള്‍, വളകള്‍, നെക്ക്ലേസുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് ഒരുക്കുന്നത്.

ഇന്ത്യയിലെങ്ങുനിന്നുമായി കണ്ടെത്തിയ സവിശേഷ വിവാഹാഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹത്തിന് അണിയാനുള്ള ഡയമണ്ട് ആഭരണശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ്സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം ഉപയോക്താക്കള്‍ക്കായി കല്യാണ്‍ ഒരുക്കിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story