CORPORATE

കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ ലിസ്റ്റ് ചെയ്തു

Newage News

29 Mar 2021

കൊച്ചി: കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. എൻഎസ്ഇയിൽ നടന്ന ചടങ്ങിൽ ആദ്യ വ്യാപാരത്തിനു തുടക്കം കുറിക്കുന്ന മണിനാദം മുഴക്കിയതു കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനായിരുന്നു.  ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) 87 രൂപ നിരക്കിലായിരുന്നെങ്കിലും 15% കുറഞ്ഞ വിലയ്ക്കായിരുന്നു ലിസ്റ്റിങ്. എൻഎസ്ഇയിൽ 73.95 രൂപയ്ക്കാണു ലിസ്റ്റ് ചെയ്തത്; ബിഎസ്ഇയിൽ 73.90 രൂപയ്ക്കും. എന്നാൽ വ്യാപാരം അവസാനിക്കുമ്പോൾ എൻഎസ്ഇയിലെ നിരക്ക് 75.20 ആയിരുന്നു; ബിഎസ്ഇയിൽ 75.30 രൂപ. കുറഞ്ഞ നിരക്കിലുള്ള ലിസ്റ്റിങ്ങിന് ഇടയാക്കിയത് ഏതാനും ദിവസമായി വിപണിയിൽ നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥയാണെന്നു കരുതുന്നു. ലിസ്റ്റിങ് നടത്തിയതോടെ കല്യാൺ ജ്വല്ലേഴ്സ് സ്വർണാഭരണ വ്യവസായത്തിൽ കേരളത്തിൽനിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയായി.

1175 കോടി രൂപയുടേതായിരുന്നു ഐപിഒ. ലക്ഷ്യമിട്ടതിന്റെ 2.61 ഇരട്ടി അപേക്ഷകരുടെ പിന്തുണ ഐപിഒയ്ക്കു ലഭിക്കുകയുണ്ടായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story