LIFESTYLE

പുതിയ സീസണില്‍ മെഗാ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്

03 Jul 2019

തൃശൂര്‍: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പുതിയ സീസണില്‍ ഉപയോക്താക്കള്‍ക്കായി ഒട്ടേറെ വമ്പന്‍ ഓഫറുകള്‍ അവതരിപ്പിക്കുന്നു. കല്യാണ്‍ ജൂവലേഴ്‌സില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പത്ത് ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. കൂടാതെ പഴയ സ്വര്‍ണം മാറ്റിയെടുക്കുമ്പോള്‍ 100 ശതമാനം മൂല്യവും ലഭിക്കും. ഈ ഓഫര്‍ കാലയളവില്‍ പണിക്കൂലി ഏറ്റവും കുറഞ്ഞ നിരക്കായ മൂന്നു ശതമാനത്തിലായിരിക്കും ആരംഭിക്കുക.

രണ്ടുലക്ഷം രൂപയുടെ പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പത്ത് ശതമാനം കാഷ്ബാക്ക് ലഭിക്കും. ഒന്നര ലക്ഷം രൂപയുടെ പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴും 50,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോഴും 7.5 ശതമാനം കാഷ്ബാക്കാണ് ലഭിക്കുക.

കുറഞ്ഞ തുകയ്ക്കുള്ള ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കും അഞ്ചുശതമാനം കാഷ്ബാക്ക് നേടാനുള്ള അവസരമുണ്ട്. 25,000 രൂപയ്ക്കുമുകളില്‍ ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോഴും 50,000 രൂപയ്ക്കു മുകളില്‍ പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴുമാണ് അഞ്ചു ശതമാനം കാഷ്ബാക്ക് ഗിഫ്റ്റ് വൗച്ചറുകളുടെ രൂപത്തില്‍ നേടാനാവുന്നത്. ഇതിന് പുറമേ പേടിഎമ്മുമായുള്ള സഹകരണത്തിലൂടെ പേടിഎം ആപ്പില്‍ നിന്നും വാങ്ങുന്ന കല്യാണ്‍ ജൂവലേഴ്‌സ് വൗച്ചറുകള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ വൗച്ചര്‍ തുകയുടെ 20 ശതമാനം പേടിഎമ്മില്‍ കാഷ്ബാക്കായി ലഭിക്കും.

ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം ഉപയോക്താക്കള്‍ക്ക് അധിക മൂല്യവും മികച്ച ഷോപ്പിംഗ് അനുഭവവും നല്കുന്നതിനും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്‌സ് ശ്രദ്ധിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വിവിധങ്ങളായ മെഗാ ഓഫറുകള്‍ രാജ്യത്തെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

2019 ജൂലൈ 31 വരെ സംസ്ഥാനത്തെ എല്ലാ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍നിന്നും ഈ ഓഫറുകള്‍ സ്വന്തമാക്കാം. വിവാഹാഭരണങ്ങളായ മുഹൂര്‍ത്ത്, മറ്റ് കല്യാണ്‍ ഇന്‍-ഹൗസ് ബ്രാന്‍ഡുകളായ നിമാഹ്, മുദ്ര, സിയാ, രംഗ്, അനോഖി, ഗ്ലോ തുടങ്ങിയവയെല്ലാം ഏറ്റവുമടുത്ത കല്യാണ്‍ സ്‌റ്റോറില്‍നിന്ന് സ്വന്തമാക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു