CORPORATE

കല്യാൺ ജ്വല്ലേഴ്സിന്റെയും ഇസാഫിന്റെയും ഐപിഒകൾ മാർച്ചിൽ

Newage News

02 Mar 2021

25000  കോടി രൂപയുടെ വിഭവ സമാഹരണം ലക്ഷ്യമിട്ട്  മാർച്ചിൽ  പബ്ലിക് ഇഷ്യുവുമായി എത്തുന്ന പതിനഞ്ചോളം കമ്പനികളിൽ കേരളത്തിൽ നിന്നുള്ള കല്യാൺ ജ്വല്ലേഴ്സും ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും ഉണ്ടാകുമോ?  ഉണ്ട് എന്നാണ് മർച്ചന്റ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ധനകാര്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണാഭരണ വിപണന ശൃംഖലയായി വളർന്നു കഴിഞ്ഞ  തൃശൂർ ആസ്ഥാനമായുള്ള കല്യാൺ ജ്വല്ലേഴ്സ് 1500-1800 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തിൽ നിന്നും ആദ്യമായി പബ്ലിക് ഇഷ്യുവുമായി എത്തുന്ന ജ്വല്ലറി സ്ഥാപനം കൂടിയാകും കല്യാൺ.

തൃശൂർ ആസ്ഥാനമായി തന്നെ പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഒയും ഈ മാസം തന്നെ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള ഏക സ്മാൾ ഫിനാൻസ് ബാങ്കായ ഇസാഫ് ആയിരം കോടി രൂപയുടെ വി ഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്.

രണ്ടു സ്ഥാപനങ്ങളും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി സെബിയിൽ നിന്നുള്ള അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.എന്നാൽ  ഇഷ്യു  ഈ  മാസം തന്നെ ഉണ്ടാകുമോ എന്നു  പ്രമോട്ടർമാർ  വ്യക്തമാക്കിയിട്ടില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story