LAUNCHPAD

'മെഗാ ഓള്‍ഡ് ഗോള്‍ഡ് എക്സ്ചേഞ്ച് & ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍' പ്ലാനുകളുമായി കല്യാണ്‍ ജൂവലേഴ്സ്; മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസം വരെ സ്വര്‍ണവിലയില്‍ സംരക്ഷണം

Newage News

25 Jun 2020

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങുന്നതിനുള്ള മെഗാ ഓള്‍ഡ് ഗോള്‍ഡ് എക്സ്ചേഞ്ച് പ്ലാനും ആറ് മാസം വരെ സ്വര്‍ണ വിലയില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാനും പ്രഖ്യാപിച്ചു.

മെഗാ ഓള്‍ഡ് ഗോള്‍ഡ് എക്സ്ചേഞ്ച് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഏത് ജൂവലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങള്‍ പരമാവധി വിലയില്‍ മാറ്റി വാങ്ങുന്നതിനോ പണമാക്കി മാറ്റുന്നതിനോ സാധിക്കും. പഴയ സ്വര്‍ണത്തിന്‍റെ പരിശുദ്ധി കാരറ്റ് അനലൈസര്‍ ഉപയോഗിച്ച് ഷോറൂമുകളില്‍ തന്നെ പരിശോധിക്കാനുള്ള അവസരവുമുണ്ട്. പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ ആര്‍ടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്നതിനും സൗകര്യമുണ്ട്.

റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ സ്വര്‍ണത്തിന്‍റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുക, പ്രത്യേകിച്ച് പ്രതീക്ഷിക്കാത്ത വെല്ലുവിളികളുടെ ഇക്കാലത്തും പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. മെഗാ ഓള്‍ഡ് ഗോള്‍ഡ് എക്സ്ചേഞ്ച് പദ്ധതിയിലൂടെയും മുന്‍കൂട്ടിയുള്ള ബുക്കിംഗ് സൗകര്യത്തിലൂടെയും സ്വര്‍ണനിരക്കില്‍ വ്യതിയാനം വരാതെ സംരക്ഷിക്കുക, പഴയ ആഭരണങ്ങള്‍ക്ക് പകരമായി പുതിയ സ്വര്‍ണം കൈമാറ്റം ചെയ്യുക എന്നിവയെല്ലാം ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുകയാണ്. പുതിയ സ്വര്‍ണാഭരണങ്ങള്‍  വാങ്ങുന്നതിനായാലും പഴയ സ്വര്‍ണം കൊടുത്ത് പണം സ്വന്തമാക്കുന്നതിനായാലും എല്ലാവര്‍ക്കുമുളള ഓഫറുകളാണ് കല്യാണ്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ 31 വരെ കേരളത്തിലെ എല്ലാ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളില്‍നിന്നും ഉപയോക്താക്കള്‍ക്ക് ഈ മെഗാ ഓഫറുകള്‍ സ്വന്തമാക്കാം.

ഓരോ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം കല്യാണ്‍ ജൂവലേഴ്സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം സ്വന്തമാക്കാം എന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാണ്. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുനല്കുന്നതിനായുള്ള കല്യാണിന്‍റെ സവിശേഷമായ ഉദ്യമാണിത്. കല്യാണ്‍ ജൂവലേഴ്സ് വില്‍പ്പന നടത്തുന്ന ആഭരണങ്ങളെല്ലാം വിവിധ തലങ്ങളിലായി ഗുണമേന്മാ പരിശോധനയ്ക്ക് വിധേയമാകുന്നതും ബിഐഎസ് ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തിയവയുമാണ്. ഇന്‍വോയ്സില്‍ നല്കിയിരിക്കുന്ന ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റിവാങ്ങുമ്പോഴും ഉറപ്പുവരുത്തുന്നതിന് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം വാഗ്ദാനം നല്കുന്നു. കൂടാതെ സൗജന്യമായി ജീവിതകാലം മുഴുവന്‍ ആഭരണങ്ങള്‍ക്ക് കല്യാണ്‍ ബ്രാന്‍ഡിന്‍റെ ഷോറൂമുകളില്‍നിന്ന് മെയിന്‍റനന്‍സ് ചെയ്യാനുമാവും.

ആധുനികവും പരമ്പരാഗതവുമായ രൂപകല്‍പ്പനയിലുള്ള വൈവിധ്യമാര്‍ന്ന കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയവയാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെങ്ങുനിന്നുമായി തെരഞ്ഞെടുത്ത നവവധുക്കള്‍ക്കായുള്ള ആഭരണങ്ങളായ മുഹൂര്‍ത്ത്, സവിശേഷമായതും ജനപ്രിയമാര്‍ന്നതുമായ പോള്‍ക്കി ആഭരണബ്രാന്‍ഡായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആഭരണങ്ങളുടെ ശേഖരമായ മുദ്ര, ടെംപിള്‍ ജൂവലറികളുടെ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗ്ലോ, ഡയമണ്ട് ആഭരണങ്ങള്‍ പോലെയുള്ള സോളിറ്റയറുകള്‍ അടങ്ങിയ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകള്‍ അടങ്ങിയ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളുടെ ശേഖരമായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശേഖരമാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story