TECHNOLOGY

ഇന്റര്‍നെറ്റ് ബാങ്കിങ് സുരക്ഷിതമാക്കാൻ ഇതാ ചില കാര്യങ്ങൾ; മുൻകരുതലെടുക്കാം തട്ടിപ്പുകാരുടെ ഇരകളാകാതിരിക്കാന്‍

13 Dec 2019

ന്യൂഏജ് ന്യൂസ്: ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനാകും

1.ആന്റിവൈറസ് സോഫ്റ്റ് വെയര്‍

കമ്പ്യൂട്ടറുകള്‍/ ലാപ്‌ടോപ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ മാല്‍വെയറുകളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന വിധത്തിലുള്ള യഥാര്‍ഥ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ സ്ഥാപിക്കുക.

2.പൊതു സ്ഥലത്തെ വൈഫൈ ഒഴിവാക്കുക

വൈ ഫൈ കണക്ഷനുകളിലൂടെ ഹാക്കര്‍മാര്‍ക്ക് വ്യക്തഗത ഡാറ്റകള്‍ കൈക്കലാക്കുന്നതിന് ഒരു തടസവുമില്ല. ഒട്ടും സുരക്ഷിതമല്ലാത്ത ഇത്തരം കണക്ഷനുകളിലൂടെയാണ് ഹാക്കര്‍മാര്‍ മാല്‍വയറുകള്‍ കടത്തി വിടുന്നത്. ഇനി നിങ്ങള്‍ തുടര്‍ച്ചയായി വൈ ഫൈ ഉപയോഗിക്കുന്നവരാണെങ്കില്‍ സുരക്ഷയ്ക്കായി വി പി എന്‍ സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 

3.ഏറ്റവും പുതിയ വേര്‍ഷന്‍

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും സുരക്ഷയേറിയതും പരിഷ്‌കരിച്ചതുമായ അപ്‌ഡേറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തണം.

4.നെറ്റ് ബാങ്കിങ് അക്കൗണ്ടുകള്‍

അനാവശ്യ മെയിലുകള്‍ ഓപ്പണ്‍ ചെയ്യാതെ ലിങ്ക് അവഗണിക്കുക. ഇത്തരം മെയിലുകളോട് ഒരു കാരണവശാലും പ്രതികരിക്കാതിരിക്കുക.

5.മൊബൈല്‍ നോട്ടിഫിക്കേഷന്‍

മൊബൈല്‍ നോട്ടിഫിക്കേഷന്‍ ഇനിയും ആക്ടിവേറ്റ് ചെയ്യാത്തവര്‍ ഉടന്‍ ഇത് ചെയ്യുക. കാരണം അപകടകരമായ എന്തെങ്കിലും ഇടപാട് നടന്നാല്‍ വേഗത്തില്‍ അറിയാനുളള ഏകമാര്‍ഗമാണ് അത്. ബാങ്കിൽ നിന്നുള്ള അലർട്ട് കണ്ടാൽ അവഗണിക്കുകയുമരുത്.

6.പാസ് വേര്‍ഡ്

പാസ്‌വേര്‍ഡുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റിക്കൊണ്ടിരിക്കുക. ഏത് അത്യാവശ്യമാണെങ്കിലും എത്ര അടുപ്പമുള്ളവരാണെങ്കിലും ഇത് കൈമാറാതെ സൂക്ഷിക്കുകയും വേണം.

7.ഇന്റര്‍നെറ്റ് കഫേകള്‍ വേണ്ട

സാമ്പത്തിക ഇടപാടുകള്‍ സ്വന്തം കമ്പ്യൂട്ടറില്‍ നിന്ന് മാത്രം ചെയ്യുക. ഒരു കാരണവശാലും പൊതു സ്ഥലത്തെ സിസ്റ്റം ഇക്കാര്യത്തിനായി ഉപയോഗിക്കാതിരിക്കുക. കൂടാതെ അക്കൗണ്ടുകള്‍ തുടര്‍ച്ചയായി പരിശോധിച്ച് ബാലന്‍സ് പരിശോധിച്ചുകൊണ്ടിരിക്കുക.

8.സ്വകാര്യത

എ ടി എം കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത നിശ്ചയമായും ഉറപ്പുവരുത്തുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ