STARTUP

കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

Newage News

24 Apr 2020

തൃശൂർ:  കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ കാർഷിക മേഖലയിലെ നവ സംരംഭകർക്കായി നടപ്പാക്കുന്ന അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം (KAU RAISE 2020) , സ്റ്റാർട്ടപ്പ് അഗ്രിബിസിനസ് ഇൻക്യൂബേഷൻ പ്രോഗ്രാം (KAU PACE) എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ  കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള RKVY-RAFTAAR പദ്ധതിയുടെ പിന്തുണയോടെയാണ്  ഇൻക്യൂബേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പുറമെ നൂതന ആശയങ്ങളുള്ള, അഗ്രിബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും പങ്കെടുക്കാൻ കഴിയും.

അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമിൽ (‘KAU RAISE 2020’) പങ്കെടുക്കുന്നവർക്ക് പരിശീലനത്തിന് രണ്ട് മാസത്തെ ഇന്റേൺഷിപ്പ്, പ്രവർത്തി പരിചയം,  വിദഗ്ദ്ധ ഉപദേശം എന്നിവക്ക് പുറമെ ആശയങ്ങൾ പ്രോട്ടോടൈപ്പുകളായി വികസിപ്പിക്കുന്നതിനുള്ള സഹായവും ലഭിക്കും. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റും അവർക്ക് ലഭിക്കും. പ്രോഗ്രാം പൂർത്തിയാക്കിയതിന് ശേഷം വിവിധ തലങ്ങളിലുള്ള സ്ക്രീനിങ് ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി 5 ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും.
ഉത്പന്നങ്ങളുടെ പ്രോട്ടോടൈപ്പിന്റെ വാണിജ്യപരമായ തുടക്കത്തിന് കാത്തിരിക്കുന്ന അഗ്രി സ്റ്റാർട്ടപ്പുകൾക്കാണ് അഗ്രി സ്റ്റാർട്ടപ്പ് ഇൻകുബേഷൻ പ്രോഗ്രാമിന് (‘KAU PACE 2020’) അപേക്ഷിക്കാൻ കഴിയുന്നത്. നിലവിലുള്ള പ്രോട്ടോടൈപ്പിന്റെ വാണിജ്യവത്ക്കരണത്തിനുള്ള സഹായത്തിന്  പുറമെ സാങ്കേതിക പിന്തുണയും ദീർഘകാല ഇൻകുബേഷൻ പിന്തുണയും ലഭിക്കും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം വിവിധ തലങ്ങളിൽ ഉള്ള സ്ക്രീനിംഗിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും.
അപേക്ഷകൾ ഓൺലൈനായോ അല്ലെങ്കിൽ കെ‌എ‌യു വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ ഫോമുകൾ പൂരിപ്പിച്ച്  ഇ-മെയിൽ വഴിയോ തപാൽ വഴിയോ അയക്കാം. 2020 മെയ് 15 വൈകുന്നേരം 5.00 മണിക്ക് മുൻപായി അപേക്ഷകൾ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kau.in അല്ലെങ്കിൽ www.rabi.kau.in സന്ദർശിക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story