FINANCE

ലയനനടപടി നീളുന്നു; കേരള ബാങ്ക് പ്രവർത്തനം തുടങ്ങാൻ വൈകിയേക്കും

17 Oct 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ കേരള ബാങ്ക് പ്രവർത്തനം തുടങ്ങാൻ വൈകും. കേരളപ്പിറവിയോടനുബന്ധിച്ചു നവംബർ ഒന്നിനു ബാങ്ക് തുടങ്ങാൻ നേരത്തെ സർക്കാർ ആലോചിച്ചിരുന്നെങ്കിലും ലയനനടപടി നീളുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

കേരള ബാങ്കുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസ് നേരത്തെ പരിഗണിക്കാൻ സർക്കാർ അപേക്ഷ നൽകി. കേസ് നവംബർ 4 ന് പരിഗണിക്കുമെന്നാണു കോടതി അറിയിച്ചിരുന്നത്. ഇതു നേരത്തെയാക്കാനാണു സർക്കാരിന്റെ ശ്രമം. നിയമക്കുരുക്കുകൾ ഒഴിവായാൽ നവംബർ ഒന്നിനു കേരള ബാങ്ക് പ്രഖ്യാപനം നടത്താനുള്ള ശ്രമങ്ങളും സഹകരണ വകുപ്പ് നടത്തുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story