LAUNCHPAD

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു; ക്ലബ്ബിന്റെ ഒഫീഷ്യൽ ജഴ്‌സി അവതരിപ്പിച്ചു

30 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: സെപ്റ്റംബർ 30,  2019: കേരള ബ്ലാസ്റ്റേഴ്സിന്റെ 2019-2020 ഐഎസ്എൽ സീസണിലേക്കുള്ള ഫുൾ സ്‌ക്വാഡ് പ്രഖ്യാപനവും പുതിയ  ജഴ്‌സി അവതരണവും നടന്നു. കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച ടീം പ്രഖ്യാപന പരിപാടിയിൽ നൂറുകണക്കിന് കെബിഎഫ്‌സി ആരാധകരുടെ ആരവങ്ങൾക്കു നടുവിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പ്രോഡക്റ്റ് ആൻഡ് റിസ്ക് വിഭാഗം മേധാവി  സന്ദീപ്  വെള്ളരിക്കാട്ട്,  ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ ഷാജി തോമസ്,  സ്കൈ ഫോം ജനറൽ മാനേജർ സുനിൽ കുമാർ കർത്ത,  ഏഷ്യൻ പെയ്ന്റ്സ് റീജണൽ മാനേജർ രൂപേഷ് എസ് നായർ,കെബിഎഫ്‌സി ഉടമ നിഖിൽ ഭരദ്വാജ്,കെബിഎഫ്‌സി സിഇഒ വിരേൻ ഡി സിൽവ,  എന്നിവർ ചേർന്ന് ഐഎസ്എൽ  ആറാം സീസണിലേക്കുള്ള ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിച്ചു.

തുടർച്ചയായ ആറാം സീസണാണ്  മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ ആകുന്നത്. ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റി,  ഏഷ്യൻ പെയിന്റ്സ്,  സ്കൈ ഫോം മാറ്ററസ് എന്നിവരാണ് സഹ സ്പോൺസർമാർ.

റെയോർ സ്പോർട്സ് മാനേജിങ് ഡയറക്ടർ ഭാഗേഷ് കോട്ടക്ക്, യാസ്മിൻ കോട്ടക്ക് എന്നിവർ ചേർന്ന് ആരാധകർക്കായി 'ഫാൻസ്‌ ജേഴ്‌സി' അവതരിപ്പിച്ചു. 'എന്നും യെല്ലോ' എന്ന ടാഗ് ലൈനോഡു കൂടിയ ജഴ്‌സിയാണ് ആരാധകർക്കായി കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

ടീം പ്രഖ്യാപനത്തിനു പിന്നാലെ സന്ദേശ് ജിങ്കാൻ,  സഹൽ അബ്ദുൾ സമദ് ,  മുഹമ്മദ്‌ റാഫി ബർത്തലോമി ഓഗ്‌ബെച്ചേ മരിയോ ആർക്കൈസ് എന്നിവർ ചേർന്ന് ആവേശ തിരയിളക്കം സൃഷ്‌ടിച്ച ആരാധകർക്കായി ഫാൻസ്‌ ജഴ്സികൾ എറിഞ്ഞു നൽകി.

ഹെഡ് കോച്ച് എൽക്കോ ഷെട്ടോരിയുടെയും അസ്സിസ്റ്റന്റ് കൊച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെയും നേതൃത്വത്തിൽ മൂന്ന് ഗോളിമാർ, എട്ട് ഡിഫൻഡർമാർ, പത്തു മിഡ് ഫീൽഡർമാർ,  നാല് ഫോർവേർഡ് കളിക്കാർ എന്നിവരടങ്ങുന്ന 25അംഗ ടീമിനെയാണ് പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്  പുതിയ സീസണിൽ അകമഴിഞ്ഞ പിന്തുണ അറിയിച്ചുകൊണ്ടുള്ള ആരാധകരുടെ സ്നേഹ പ്രകടനങ്ങളോടയും, ഹർഷാരവങ്ങളോടെയുമാണ് ആരാധകർ ഓരോ ടീമംഗങ്ങളെയും വേദിയിലേക്ക് ആനയിച്ചത്.


പൂർണ്ണ ടീം സ്‌ക്വാഡ് ചുവടെ:

ഗോൾ കീപ്പർ

1. ഷിബിൻ രാജ്

2. ടിപി രഹനേഷ്

3. ബിലാൽ ഖാൻ


ഡിഫൻഡർ

1. പ്രീതം കുമാർ സിംഗ്

2  മുഹമ്മദ്‌ റാക്കിപ്

3.ജെസ്സെൽ കാർണയ്റോ

4. അബ്ദുൾ ഹക്കു

5. ജൈറോ റോഡ്രിഗസ് 

6. സന്ദേശ് ജിങ്കാൻ

7. ഗിയാനി സുവർലോൺ

8. ലാൽ റുവാ താര


മിഡ് ഫീൽഡർ

1. മുഹമ്മദ്‌ മുസ്‌തഫ നിംഗ്

2. സാമുവേൽ ലാൽ മുവാൻപുയ

3. ഡാരൻ കാൽഡെയ്‌റ

4. സെയ്ത് സെൻ സിംഗ്

5. പ്രശാന്ത് കെ

6. മരിയോ ആർകെയ്സ്

7. സഹൽ അബ്ദുൾ സമദ്

8. സെർജിയോ സിഡോഞ്ഞ

9. ഹലി ചരൺ നർസാരി

10. ജീക്സൺ സിംഗ് തനോജം


ഫോർവേഡ്

1. റാഫേൽ മെസ്സി ബൗളി

2. രാഹുൽ കെ പി

3. ബർത്തലോമിയോ ഓഗ്‌ബെച്ചേ

4. മുഹമ്മദ്‌ റാഫി

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story