TECHNOLOGY

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകാനുള്ള പദ്ധതിയുടെ ടെൻഡറിൽ നിന്ന് കൊക്കോണിക്സിനെ ഒഴിവാക്കി; സർക്കാരിനു പോലും വേണ്ടാതെ കേരള ബ്രാൻഡ് ലാപ്ടോപ്

Newage News

19 Sep 2020

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് 5 ലക്ഷം ലാപ്ടോപ് നൽകാനുള്ള പദ്ധതിയുടെ ടെൻഡറിൽ സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സിനെ ഒഴിവാക്കാൻ അട്ടിമറി. 

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഓരോ വർഷവും ഒറ്റ ഓർഡറിൽ കുറഞ്ഞത് 10,000 ലാപ്ടോപ്പുകൾ വിറ്റ കമ്പനികൾക്കേ സർക്കാർ പദ്ധതിയിൽ താൽപര്യപത്രം പോലും അയയ്ക്കാൻ കഴിയൂ എന്നാണു ടെൻഡർ വ്യവസ്ഥ. 

വിദ്യാർഥികൾക്കായി ഏകദേശം വിദ്യാർഥികൾക്കായി ഏകദേശം 15,000 രൂപയുടെ ലാപ്ടോപ് പുറത്തിറക്കാൻ കൊക്കോണിക്സിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചിരിക്കെയാണ് ഈ തിരിച്ചടി. 

കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ 'കൊക്കോണിക്സ്' ഇതുവരെ നാലായിരത്തോളം ലാപ്ടോപ്പുകൾ മാത്രമാണ് വിറ്റത്. ലാപ്ടോപ്പുകൾ ലഭ്യമാക്കാനുള്ള കമ്പനികളെ എംപാനൽ ചെയ്യാൻ ഐടി മിഷൻ തയാറാക്കിയ ടെൻഡർ വ്യവസ്ഥകൾ വൻകിട കമ്പനികൾക്ക് വേണ്ടിയുള്ളതാണെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. 

സർക്കാരിനു പ്രതിവർഷം ആവശ്യം വരുന്ന ഒരു ലക്ഷം ലാപ്ടോപ്പുകൾ നിശ്ചിത നിരക്കിൽ കൊക്കോണിക്സിൽ നിന്ന് വാങ്ങുമെന്ന ഉറപ്പിന്മേലാണ് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ കൊക്കോണിക്സിന്റെ നിർമാണ യൂണിറ്റ് മൺവിളയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്റൽ, യുഎസ്ടി ഗ്ലോബൽ ഉൾപ്പെടെ കമ്പനികൾ ഇതിലേക്കു വന്നതും ഈ ഉറപ്പിന്മേലാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ