Newage News
15 Jan 2021
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കുമെന്നുംകമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക്.കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെന്നപോലെ ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകുന്നതാണെന്നും മന്ത്രി അറിയിച്ചു.
2 ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും.ജീവനക്കാര്‍ക്ക് കുടിശ്ശികയായുള്ള രണ്ട് ഡിഎ ഗഡുക്കളില്‍ ഒരെണ്ണം ഏപ്രില്‍ മാസത്തില്‍ നല്‍കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും.കുടിശിക പിഎഫിൽ ലയിപ്പിക്കും.മെഡിസെപ്പ് എന്നിവ 2021-22 ല്‍ നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.