ECONOMY

ഇടതുസർക്കാരിന്റെ അവസാന ബ‌ജറ്റിൽ നിറയുന്നത് ജനക്ഷേമവും വികസനവും; തൊഴില്‍-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നല്‍, കര്‍ഷകര്‍ക്ക് കരുതലും കൈതാങ്ങും, ക്ഷേമപദ്ധതികള്‍ ആവോളം...

Newage News

15 Jan 2021

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തേതും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതുമായ ബജറ്റ്, പ്രസംഗത്തിലും റെക്കോർഡിട്ടു. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തിയും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചുമായിരുന്നു മന്ത്രിയുടെ പ്രസംഗം. ക്ഷേമപദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ചും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. പതിവുപോലെ വിദ്യാര്‍ഥികളുടെ കവിതകള്‍ ഉള്‍പ്പെടുത്താനും അദ്ദേഹം മറന്നില്ല. തറവിലകള്‍ നശ്ചയിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികളും പ്രഖ്യാപിച്ചു.

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. ശമ്പള കുടിശിക 3 ഗഡുക്കളായി നൽകും. രണ്ടു ഡിഎ കുടിശിക പിഎഫില്‍ ലയിപ്പിക്കും. എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു. ലൈഫ് മിഷനിൽ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്നും ഐസക് പറഞ്ഞു. രാവിലെ 9ന് തുടങ്ങിയ പ്രസംഗം ഉച്ചയ്ക്ക് 12.20 ഓടെയാണ് അവസാനിച്ചത്. 2013 മാർച്ച് 13ന് കെ.എം.മാണി നടത്തിയ 2 മണിക്കൂർ 58 മിനിറ്റ് പിന്നിട്ട പ്രസംഗത്തിന്റെ റെക്കോർഡാണ് ഐസക് മറികടന്നത്.

ഇക്കുറി ഐസക്കിന്റെ ബജറ്റ് പ്രസംഗം 3 മണിക്കൂർ 20 മിനിറ്റ് നീണ്ടു. 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം ആരംഭമാകും. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി. കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. അതിവേഗ ട്രെയിൻ പദ്ധതിയായ സിൽവർലൈനിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ ഈ വർഷം ആരംഭിക്കും. 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യവകുപ്പില്‍ 4,000 പുതിയ തസ്തികകള്‍. 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വർഷം പൂര്‍ത്തീകരിക്കും.

നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും റബറിന്റെ തറവിലയും കൂട്ടി. കിഫ്ബി ഉത്തേജന പാക്കേജിന് 60,000 കോടി. ആരോഗ്യ സർവകലാശാല ഗവേഷണ കേന്ദ്രത്തിന്‌ ഡോ. പൽപ്പുവിന്റെ പേര്‌ നൽകും. സ്ത്രീ പ്രഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി അവരെ ജോലിക്ക് പ്രാപ്തരാക്കും. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്കു വായ്പകള്‍ ലഭ്യമാക്കും. എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും. കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടെയും കുത്തകയാക്കില്ല.

മികച്ച യുവ ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്‍കും. കൈത്തറി മേഖലയ്ക്ക് 52 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമനിധി ഫെബ്രുവരിയില്‍. പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി.

കയര്‍മേഖലയ്ക്ക് 112 കോടി. കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി, 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍; തരിശുരഹിത കേരളം ലക്ഷ്യം.‌ കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും. ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ. കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക്. ഭക്ഷ്യസുരക്ഷയ്ക്ക് 40 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി. മൂന്നാറിലേക്ക് പൈതൃക തീവണ്ടി. തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി. കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി.

വയനാടിന് കോഫി പാര്‍ക്ക്‌. ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി. റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒപി ഇനി ഉച്ചയ്ക്ക് ശേഷവും പ്രവർത്തിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി.

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍. ഇ-വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കെഎഫ്സി പുനസംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് 5000 കോടി. ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യവികസനമേഖലയില്‍ 50,000 കോടി മുടക്കുമുതലുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിടും. കെ ഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയോടെ പൂര്‍ത്തിയാകും.

ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോര്ട്ട് ജനുവരി അവസാനത്തോടെ ലഭിക്കും. അതിന്റെ അടിസ്ഥാനത്തില് ഏപ്രില് മുതല് ശമ്പളവും പെന്ഷനും പരിഷ്കരിച്ച് ഉത്തരവിറക്കും. ശമ്പള കുടിശിക മൂന്നുഗഡുക്കളായി പിന്നീട് നല്കും.ഡിഎ കുടിശികയില് ഒരുഗഡു ഏപ്രില് മുതല് നല്കും. രണ്ടാമത്തെ ഗഡു ഒക്ടോബറിലും. കുടിശിക പിഎഫില് ലയിപ്പിക്കും. സര്ക്കാര് ജീവനക്കാരുടെ മെഡിസെപ്പ് 2021-22ല് നടപ്പാക്കും. പുതിയതായി രജിസ്റ്റര്ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്ക്ക് അടുത്ത അഞ്ചുവര്ഷത്തേയ്ക്ക് 50ശതമാനം വാഹനനികുതിയൊഴിവ് നല്കും. പ്രളയ സെസ് ഓഗസ്റ്റ് മുതല് ഈടാക്കില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ