NEWS

സംസ്ഥാനത്തെ മാധ്യമ സ്ഥാപന മേധാവികളുമായി മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്; 'പോസിറ്റിവ് വാർത്തകൾ നൽകണം; ആശങ്ക പടർത്തരുത്, മാധ്യമങ്ങൾക്ക് പ്രോട്ടോക്കോൾ'

24 Mar 2020

തിരുവനന്തപുരം: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ പരമാവധി പോസിറ്റിവ് വാർത്തകൾ നൽകാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി. ആശങ്ക പടർത്തരുത്. വസ്തുതകളും, ആധികാരികമായ വിവരങ്ങളേ നൽകാവൂ. അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

മാധ്യമങ്ങൾക്കുള്ള പ്രോട്ടോക്കോളും അദ്ദേഹം പ്രഖ്യാപിച്ചു. ചാനലുകൾ വീഡിയോ കവറേജിൽ ഔചിത്യം പുലർത്തണം. പത്ര വിതരണത്തിൽ ശുചിത്വം പാലിക്കണം. മാധ്യമങ്ങളെ അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർ വാഹനം ഉപയോഗിക്കുന്നത് വിലക്കില്ല. പ്രതിസന്ധിയെ നേരിടാൻ മാധ്യമങ്ങൾ പരമാവധി പിന്തുണച്ചിട്ടുണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ടെലിവിഷൻ, പ്രിന്റ് മാധ്യമ മേധാവികളും മുഖ്യമന്ത്രി വിളിച്ച വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ