ECONOMY

കേരള വികസനത്തിനു നിക്ഷേപം ആകർഷിക്കുവാൻ അടുത്തമാസം ദുബായിൽ യോഗം; വികസനത്തിനു പ്രവാസി നിക്ഷേപം തേടുന്നതിന് ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചു

10 Sep 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ കേരള വികസനത്തിനു നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിനു ദുബായിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനു പ്രവാസി നിക്ഷേപം തേടുന്നതിന് ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽറ്ററുകൾ നിർമിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദേശങ്ങളും പരിഗണിക്കും. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. നദികൾ പുനരുജ്ജീവിപ്പിക്കുന്നതിനു വിദേശ മലയാളികൾ, കോർപറേറ്റ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവയെല്ലാം വിനിയോഗിക്കുന്നതു പരിഗണിക്കും.

വീടുകൾ പുനർനിർമിക്കുന്നതിനു 4 ലക്ഷം രൂപയാണു നൽകുന്നത്. ആദിവാസി മേഖലയിൽ ഈ തുകയിൽ വർധന വേണ്ടിവരും.‌<br />

പ്രീഫാബ് നിർമാണ രീതി സംബന്ധിച്ചു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ആവശ്യമാണ്. വലിയ സർക്കാർ കെട്ടിടങ്ങൾ ഇത്തരത്തിൽ നിർമിച്ചു മാതൃക കാട്ടും. ആർക്കിടെക്ടുകളും രാജ്യാന്തര ഏജൻസികളും മറ്റുമായി ചർച്ച നടത്തും.പ്രീഫാബ് നിർമാണം ആരംഭിക്കുമ്പോൾ നിർമാണ സാമഗ്രികൾ തയാറാക്കുന്ന ഫാക്ടറികളും ഇവിടെ ആരംഭിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.വലിയ വീടുകൾ നിർമിക്കുന്നവരുടെ നികുതി വർധിപ്പിക്കണമെന്ന് ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവനും ഡോ.കെ.പി.കണ്ണനും അഭിപ്രായപ്പെട്ടു. 3000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് ഇപ്പോൾ 5000 രൂപ മാത്രമാണു നികുതി.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി